Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലക്ഷദ്വീപിലേക്ക്​...

ലക്ഷദ്വീപിലേക്ക്​ മരുന്നുമായി വിസ്​ഡം

text_fields
bookmark_border
ലക്ഷദ്വീപിലേക്ക്​ മരുന്നുമായി വിസ്​ഡം കോഴിക്കോട്: കോവിഡ് വ്യാപനം മൂലം മരുന്നുക്ഷാമം രൂക്ഷമായ ലക്ഷദ്വീപ് മേഖലയിലേക്ക് വിസ്​ഡം ഇസ്​ലാമിക് ഓർഗനൈസേഷ​ൻെറ ആഭിമുഖ്യത്തിൽ മരുന്ന്​ കിറ്റുകളുടെ രണ്ടാംഘട്ടവും അയച്ചതായി ഭാരവാഹികൾ അറിയിച്ചു. സ്​നേഹസ്​പർശം കോവിഡ് കെയർ പദ്ധതിയുടെ ഭാഗമായി അമിനി, കടമത്ത് ദ്വീപുകളിലേക്കാണ് ജീവൻരക്ഷാ മരുന്നുകൾ ബേപ്പൂരിൽനിന്ന് ഷിപ്പ് കാർഗോവഴി അയച്ചത്. രണ്ടാംഘട്ട വിതരണോദ്ഘാടനം എം.കെ. രാഘവൻ എം.പി നിർവഹിച്ചു. ചടങ്ങിൽ വിസ്​ഡം ഇസ്​ലാമിക് ഓർഗനൈസേഷൻ സംസ്​ഥാന സെക്രട്ടറി കെ. സജ്ജാദ്, വിസ്​ഡം യൂത്ത് വിങ്​ ജില്ല ജോ. സെക്രട്ടറി ജംഷീർ, ഓഫിസ്​ സെക്രട്ടറി പി. മെഹറുദ്ദീൻ എന്നിവർ പങ്കെടുത്തു. ലക്ഷദ്വീപ് റിലീഫ് ഫോറത്തി​ൻെറ ആഭിമുഖ്യത്തിൽ ദ്വീപിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി കലക്ടർ ഹിമാൻഷു യാദവിന് മെഡിക്കൽ കിറ്റുകൾ കൈമാറി. മെഡിക്കൽ ഓഫിസർ ഡോ. ഖലീൽഖാൻ, ശുക്കൂർ, പി.കെ. കുഞ്ഞി എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story