Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജോലി വിലക്ക്​: അന്തർ...

ജോലി വിലക്ക്​: അന്തർ സംസ്​ഥാന ​െതാഴിലാളികൾ പട്ടിണിയിലേക്ക്​

text_fields
bookmark_border
കോഴിക്കോട്​: ചില ത​ദ്ദേശ സ്​ഥാപന​ങ്ങളിൽ ഉദ്യോഗസ്​ഥരുടെയും സെക്​ടർ മജിസ്​ട്രേറ്റുമാരുടെയും അനാവശ്യ നിർദേശങ്ങളിൽ വലഞ്ഞ​ അന്തർ സംസ്​ഥാന തൊഴിലാളികൾ പട്ടിണിയിലേക്ക്​. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ ഈ തൊഴിലാളികളുടെ ക്ഷേമത്തിൽ പ്രത്യേകശ്രദ്ധ പുലർത്തു​േമ്പാഴാണ്​ പ്രാദേശികതലത്തിൽ 'അയിത്തം' പുലർത്തുന്നത്​. അന്തർ സംസ്​ഥാന തൊഴിലാളികളിൽ​ ചിലർക്ക്​ കോവിഡ്​ ബാധിച്ചതിനാണ്​ ഇവരുമായി ബന്ധമില്ലാത്ത തൊഴിലാളികളെയും വിലക്കുന്നത്​. അന്തർ സംസ്​ഥാന തൊഴിലാളികളെ ജോലിക്ക്​ വിളിക്കരുതെന്നാണ്​ ഉദ്യോഗസ്​ഥരും സെക്​ടർ മജിസ്​ട്രേറ്റുമാരും കരാറുകാർക്ക്​ നിർദേശം നൽകിയിരിക്കുന്നത്​. ചില തദ്ദേശ സ്​ഥാപനങ്ങളിൽ മാത്രമാണ്​ മനുഷ്യത്വ വിരുദ്ധമായ ഇത്തരം നടപടികൾ. ജില്ലയിൽ കോവിഡ്​ രണ്ടാം തരംഗം തുടങ്ങിയ സമയത്തുതന്നെ നിരവധി അന്തർ സംസ്​ഥാന തൊഴിലാളികൾ നാട്ടിലേക്ക്​ തിരിച്ചുപോയിരുന്നു. അസം, പശ്ചിമ ബംഗാൾ, ഒഡിഷ തുടങ്ങിയ സംസ്​ഥാനങ്ങളിലുള്ളവരാണ്​ ഭൂരിപക്ഷവും. അസമിലും ബംഗാളിലും നടന്ന തെരഞ്ഞെടുപ്പിന്​ പുറമെ, റമദാൻ മാസമായതിനാലും തൊഴിലാളികൾ നാട്ടിലേക്ക്​ മടങ്ങിയിരുന്നു. ബാക്കിയുള്ളവർ ജില്ലയിൽ പലയിടത്തായി തുടരുകയാണ്​. ഇവരിൽപ്പെട്ട ചിലർക്കാണ്​ അധികൃതരുടെ തലതിരിഞ്ഞ തീരുമാനം കാരണം ജീവിതം ദുരിതത്തിലായത്​. അതിഗുരുതര തദ്ദേശ സ്​ഥാപനമായും ക്രിട്ടിക്കൽ ക​ണ്ടെയ്​ൻമൻെറ്​ സോണായും നേരത്തേ പ്രഖ്യാപിച്ച ഇടങ്ങളിൽ കോവിഡ്​ വ്യാപനം ഗണ്യമായി കുറഞ്ഞിട്ടും അന്തർസംസ്​ഥാന തൊഴിലാളികൾക്ക്​ ജോലിക്ക്​ പോകാൻ കഴിയുന്നില്ല. കോവിഡ്​ ബാധിച്ചവരെയും കൂടെ താമസിക്കുന്നവരെയും വിലക്കുന്നത്​ പതിവാണെങ്കിലും രോഗമില്ലാത്തവരെയും രോഗികളുമായി ഒരുതരത്തിലും ബന്ധമില്ലാത്തവരെയും തടയുകയാ​ണ്​. അന്തർ സംസ്​ഥാന തൊഴിലാളികൾക്കെല്ലാം കോവിഡാണെന്ന ധാരണയാണ്​ പരത്തുന്നത്​. ആർ.ആർ.ടി വളൻറിയർമാരിലേക്കടക്കം ഇത്തരം സ​ന്ദേശങ്ങളാണ്​ ചില തദ്ദേശസ്​ഥാപന സെക്രട്ടറിമാരും മറ്റും കൈമാറുന്നത്​. ഇതോടെ, പുറത്തിറങ്ങാൻ ഇവർക്ക്​ കഴിയുന്നില്ല. രോഗസ്​ഥിരീകരണ നിരക്ക്​ ഏറെ കുറഞ്ഞിട്ടും ചില പഞ്ചായത്തുകളിലെ 'അതിഗുരുതരാവസ്​ഥ' പിൻവലിക്കാൻ ജില്ല ഭരണകൂടം തയാറായിട്ടില്ല. അന്തർ സംസ്​ഥാന തൊഴിലാളികൾ ജോലിക്ക്​ പോകുന്നത്​ തടയരുതെന്ന്​ കോവിഡ്​ രണ്ടാം തരംഗം ഏറ്റവും രൂക്ഷമായ സമയത്തു​ പോലും മുഖ്യമന്ത്രി കർശന നിർ​േദശം നൽകിയതാണ്. തൊഴിലാളികളെ ജോലിക്ക്​ വിളിക്കരുതെന്ന നിർദേശം കാരണം നിർമാണ പ്രവർത്തനങ്ങളും നിലച്ച മട്ടാണ്​. സ്വന്തം ലേഖകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story