Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചൈനയിൽ പഠിക്കുന്ന...

ചൈനയിൽ പഠിക്കുന്ന മെഡിക്കൽ വിദ്യാർഥികൾ ആശങ്കയിൽ

text_fields
bookmark_border
P3 നാദാപുരം: മെഡിക്കൽ ബിരുദം സ്വപ്നം കണ്ട് ചൈനയിലേക്ക് വിമാനം കയറിയ വിദ്യാർഥികളുടെ ആശങ്ക തീരുന്നില്ല. നൂറുകണക്കിന് മലയാളി വിദ്യാർഥികളാണ് മെഡിക്കൽ ബിരുദം സ്വപ്നം കണ്ട് ചൈനയിലെ വിവിധ യൂനിവേഴ്സിറ്റിക്ക് കീഴിലെ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടിയത്. കോവിഡി​ൻെറ വരവാണ് ഇവരുടെ മെഡിക്കൽ ബിരുദമെന്ന പ്രതീക്ഷക്ക് മേൽ കരിനിഴൽ വീഴ്ത്തിയത്. കോവിഡ് വ്യാപനം ആരംഭിച്ചപ്പോൾ തന്നെ ചൈനയിൽ താമസിക്കുന്ന വിദ്യാർഥികളെയെല്ലാം തിരിച്ചു വിളിക്കുകയായിരുന്നു. നാട്ടിലെത്തിയ ഒരാൾക്കും ഇതുവരെ പഠനത്തിനായി ചൈനയിലേക്ക് തിരിച്ചുപോകാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം അവസാനം അതിർത്തിയിൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ സംഘർഷവും സ്ഥിതി കൂടുതൽ രൂക്ഷമാക്കി. നാട്ടിലേതുപോലെ എൻട്രൻസ് പരീക്ഷയോ മറ്റു മത്സരപ്പരീക്ഷകളോ ഇല്ലാതെയാണ് പ്രവേശനം ലഭിച്ചിരുന്നത്. ഭീമമായ ഫീസ് നൽകി ഇടനിലക്കാർ മുഖേനയാണ് വിദ്യാർഥികൾ പ്രവേശനം നേടിയിരുന്നത്. കോഴ്സ് തീരുന്ന മുറക്ക് തിരിച്ചടക്കാം എന്ന വിശ്വാസത്തിൽ ബാങ്ക് വായ്​പയും കടവുമെടുത്താണ്​ വിദ്യാർഥികൾ പഠനത്തിനുള്ള പണം കണ്ടെത്തിരുന്നത്. കോഴ്സ് പൂർത്തിയാക്കാൻ കഴിയുമോ എന്ന ഭീതി ഇവരെ വേട്ടയാടുകയാണ്. പഠനം പൂർത്തിയാക്കാനുള്ള സംവിധാനം ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്ത്​ ഉണ്ടാക്കണമെന്നാണ് രക്ഷിതാക്കളും വിദ്യാർഥികളും പറയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story