Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2021 5:29 AM IST Updated On
date_range 1 Jun 2021 5:29 AM ISTസ്കൂൾ പ്രവേശനോത്സവം ഇന്ന് ; പരിപാടികൾ ഓൺലൈനിൽ
text_fieldsbookmark_border
കോഴിക്കോട്: ഈ അധ്യയനവർഷത്തെ പ്രവേശനോത്സവത്തിനായി ജില്ലയും ഒരുങ്ങി. ചൊവ്വാഴ്ച ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സംസ്ഥാന തലത്തിലും സ്കൂൾ തലത്തിലും സംഘടിപ്പിക്കും. രാവിലെ 10ന് പ്രവേശനോത്സവം ആരംഭിക്കും. കുട്ടികൾക്ക് പ്രചോദനം നൽകുന്ന തരത്തിലുള്ള വിവിധ പരിപാടികളാണ് ജില്ലയിൽ ആസൂത്രണം ചെയ്തത്. പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വനം മന്ത്രി എ.കെ. ശശീന്ദ്രൻ തുടങ്ങിയവരുടെ സന്ദേശങ്ങൾ എല്ലാ സ്കൂളുകളിലും ഓൺലൈൻ വഴി പ്രദർശിപ്പിക്കും. കുട്ടികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കാം. മുൻകൂട്ടി റെക്കോഡ് ചെയ്ത പാട്ടും കഥ പറയലുമാണ് ഓരോ സ്കൂളിലും പ്രദർശിപ്പിക്കുക. കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ ക്ലാസ് അടിസ്ഥാനത്തിൽ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ഓൺലൈനായി പ്രവേശനോത്സവം സംഘടിപ്പിക്കും. ഇതിനായി വാട്സ്ആപ് ഗ്രൂപ്പുകൾ ഉപയോഗിക്കും. ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എന്നിവർ പ്രവേശനോത്സവത്തിൻെറ ഭാഗമായ പരിപാടികളിൽ ഓൺലൈനായി പങ്കെടുക്കും. സ്കൂൾ തലത്തിൽ സംഘടിപ്പിക്കുന്ന പ്രവേശനോത്സവ പരിപാടികളിൽ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ പങ്കെടുക്കും. രക്ഷിതാക്കളെയും ഓൺലൈൻ ക്ലാസുകളിൽ പങ്കാളിയാക്കും. രക്ഷിതാക്കൾക്കും ബോധവത്കരണ ക്ലാസുകൾ നൽകും. ജനപ്രതിനിധികൾ, അഭ്യസ്‌തവിദ്യർ, വിരമിച്ച അധ്യാപകർ, സന്നദ്ധ പ്രവർത്തകർ, പട്ടികജാതി-വർഗ പ്രൊമോട്ടർമാർ എന്നിവരും വിദ്യാർഥികൾക്ക് സഹായവുമായി ഒപ്പമുണ്ടാകും. വാർഡ് തലത്തിലും പ്രാദേശിക പഠനകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചുമുള്ള പ്രത്യേക പരിപാടികൾ നടത്തും. കഴിഞ്ഞ അധ്യയന വർഷം ആരംഭിച്ച പ്രത്യേക പഠന കേന്ദ്രങ്ങൾ, പ്രതിഭ കേന്ദ്രങ്ങൾ, ലൈബ്രറികൾ എന്നിവിടങ്ങളിൽ കൂടുതൽ സൗകര്യം ഒരുക്കും.പഠനത്തിനൊപ്പം ആരോഗ്യ- കായിക സുരക്ഷ പ്രവർത്തനങ്ങൾ, കുട്ടികളുടെ കോവിഡ് സുരക്ഷ മുൻനിർത്തിയുള്ള പ്രത്യേക പരിപാടികൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story