Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2021 5:29 AM IST Updated On
date_range 1 Jun 2021 5:29 AM ISTമയക്കുമരുന്നുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
മയക്കുമരുന്നുമായി യുവാവ് പിടിയിൽതളിപ്പറമ്പ്: വിവിധ തരം മയക്കുമരുന്നുകളുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. എസ്. മുഹമ്മദ് ഹാഫിസിനെയാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ദിലീപൻെറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ്, കണ്ണൂർ മേഖലകളിൽ മയക്കുമരുന്ന് എത്തിച്ച് വിൽപന നടത്തുന്ന റാക്കറ്റിലെ പ്രധാനിയാണ് ഇയാളെന്ന് എക്സൈസ് സംഘം അറിയിച്ചു.രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിൽ തളിപ്പറമ്പ് കാക്കാഞ്ചാലിൽ നടത്തിയ റെയ്ഡിലാണ് മാരക മയക്കുമരുന്നുകളുമായി ഹാഫിസ് പിടിയിലായത്. 3.5 ഗ്രാം ഹാഷിഷ് ഓയിൽ, 400ഗ്രാം കഞ്ചാവ്, മാരക മയക്കുമരുന്നായ എൽ.എസ്.ഡി സ്റ്റാമ്പ് 0.36 ഗ്രാം എന്നിവയാണ് പ്രതിയിൽ നിന്നും പിടിച്ചെടുത്തത്. വർഷങ്ങളായി ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽനിന്ന് മയക്കുമരുന്നെത്തിച്ച് വിൽപന നടത്തുന്നയാളാണ് പ്രതിയെന്ന് എക്സൈസ് അറിയിച്ചു. തളിപ്പറമ്പ്, കണ്ണൂർ മേഖലകളിൽ മയക്കുമരുന്നെത്തിച്ച് വിൽപന നടത്തുന്ന വൻ റാക്കറ്റിൽ ഉൾപ്പെട്ട പ്രധാനിയാണ് ഇയാളെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഹാഫിസിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം എക്സൈസ് ഊർജിതമാക്കിയിട്ടുണ്ട്. എക്സൈസ് പ്രിവൻറിവ് ഓഫിസർ എ. അസീസ്, പ്രിവൻറിവ് ഓഫിസർ ഗ്രേഡ് പി.കെ. രാജീവൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ഇ.എച്ച്. ഫെമിൻ, പി.പി. രജിരാഗ്, വനിത സിവിൽ എക്സൈസ് ഓഫിസർ നിജിഷ, ഡ്രൈവർ സി.വി. അനിൽ കുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story