Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2021 5:29 AM IST Updated On
date_range 1 Jun 2021 5:29 AM ISTയാത്രയയപ്പ് നൽകി
text_fieldsbookmark_border
യാത്രയയപ്പ് നൽകി ശ്രീകണ്ഠപുരം: എസ്.ഇ.എസ് കോളജിലെ 34 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന എ.കെ.പി.സി.ടി.എ സംസ്ഥാന വൈസ് പ്രസിഡൻറ് ഷീല എം. ജോസഫിന് യാത്രയയപ്പ് നൽകി. എ.കെ.പി.സി.ടി.എ, കെ.എൻ.ടി.ഇ.ഒ, എസ്.എഫ്.ഐ കോളജ് യൂനിറ്റ് എന്നിവയുടെ നേതൃത്വത്തിലാണ് യാത്രയയപ്പ് നൽകിയത്. കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. എ.കെ.പി.സി.ടി.എ ബ്രാഞ്ച് പ്രസിഡൻറ് കെ.വി. പ്രദീപ് അധ്യക്ഷത വഹിച്ചു. ക്ലേ ആൻഡ് സെറാമിക്സ് ലിമിറ്റഡ് ചെയർമാൻ ടി.കെ. ഗോവിന്ദൻ ഉപഹാരം നൽകി. സി.പി.എം ജില്ല സെക്രട്ടറിയേറ്റംഗം പി.വി. ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. മന്ത്രി ആർ. ബിന്ദു ഓൺലൈനിൽ ആശംസ അറിയിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റോബർട്ട് ജോർജ്, എ.കെ.പി.സി.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി സി. പത്മനാഭൻ, കേരള സ്റ്റേറ്റ് ഉന്നത വിദ്യാഭ്യാസ കൗൺസിലർ എൻ. സത്യാനന്ദൻ, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.ഫോട്ടോ: SKPM CollegeCap-എസ്.ഇ.എസ് കോളജിൽ നിന്ന് വിരമിച്ച അധ്യാപിക ഷീല എം. ജോസഫിന് ക്ലേ ആൻഡ് സെറാമിക്സ് ലിമിറ്റഡ് ചെയർമാൻ ടി.കെ. ഗോവിന്ദൻ ഉപഹാരം നൽകുന്നു ഫോട്ടോ: SKPM sheelaCap: ഷീല എം. ജോസഫ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story