Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2021 5:28 AM IST Updated On
date_range 1 Jun 2021 5:28 AM ISTപ്രമോഷനായി ജോയിൻ ചെയ്ത ദിവസം തന്നെ വിരമിക്കലും
text_fieldsbookmark_border
പ്രമോഷനായി ജോയിൻ ചെയ്ത ദിവസം തന്നെ വിരമിക്കലുംകണ്ണൂർ: കാസർകോട് ചെർക്കള സ്വദേശി കെ. മൊയ്തീൻ കുട്ടി അസി. എൻജിനീയറായി ജോയിൻ ചെയ്തത് തിങ്കളാഴ്ച രാവിലെയായിരുന്നു. വൈകീട്ട് അഞ്ചുമണിക്ക് സർവിസിൽ നിന്ന് വിരമിക്കുകയും ചെയ്തു. സർക്കാർ സർവിസിലെ ഇൗ അപൂർവ സംഭവം കണ്ണൂർ ഇറിഗേഷൻ ഡിവിഷൻ ഒാഫിസിലായിരുന്നു. കാസർകോട് ഇറിഗേഷൻ സബ് ഡിവിഷൻ ഒാഫിസിൽ നിന്നാണ് ഗെസറ്റഡ് തസ്തികയിലേക്ക് പ്രമോഷനായത്. പയ്യന്നൂർ ഇറിഗേഷൻ സെക്ഷനിലേക്കായിരുന്നു നിയമനം. എന്നാൽ, കണ്ണൂർ ഒാഫിസിലെത്തിയാണ് രാവിലെ ചുമതലയേറ്റത്. 1990ൽ കണ്ണൂർ പഴശ്ശി പ്രോജക്ട് സബ് ഡിവിഷൻ ഒാഫിസിലായിരുന്നു ഒൗദ്യോഗിക ജീവിതം തുടങ്ങിയത്. തുടർന്ന് മഞ്ചേശ്വരം, കാസർകോട് ഇറിഗേഷൻ, പഞ്ചായത്ത് വകുപ്പ്, കണ്ണൂർ പ്രോജക്ട് സർക്കിൾ, കാലിക്കടവ് സബ് ഡിവിഷൻ എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആസിയ. മക്കൾ: അൻശബ, ഷമ, ഫാത്തിമ. പടം....moideen kutty k rtd പ്രമോഷനായി അസി. എൻജിനീയറായി ചുമതലയേറ്റ ദിവസം തന്നെ വിരമിച്ച കെ. മൊയ്തീൻ കുട്ടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story