Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്​കൂൾ ബസ്...

സ്​കൂൾ ബസ് ഡ്രൈവർമാരുടെ ദുരിതം: അബൂബക്കറി​െൻറ പാട്ട് വൈറലാകുന്നു

text_fields
bookmark_border
സ്​കൂൾ ബസ് ഡ്രൈവർമാരുടെ ദുരിതം: അബൂബക്കറി​ൻെറ പാട്ട് വൈറലാകുന്നു നാദാപുരം: സ്​കൂൾ ബസ് ഡ്രൈവർമാരുടെ ദുരിതം വരച്ചുകാണിച്ച് അബൂബക്കർ രചിച്ച പാട്ട് വൈറലാകുന്നു. യൂട്യൂബ് ചാനൽ വഴിയാണ് പാട്ട് പ്രചരിക്കുന്നത്. ഇയ്യങ്കോട് സ്വദേശിയും പേരോട് എം.ഐ.എം ഹയർ സെക്കൻഡറി സ്​കൂൾ ബസ് ഡ്രൈവറുമാണ് അബൂബക്കർ. സ്വന്തമായി മാപ്പിളപ്പാട്ടു രചനകൾ നടത്താറുള്ള അബൂബക്കർ മികച്ച ഗായകനാണ്. നാദാപുരത്ത് ടാക്സി ഡ്രൈവറായി ജോലിചെയ്യുന്നതിനിടെയാണ് സ്​കൂൾ ബസ് ഡ്രൈവറായി ചേരുന്നത്. ഒന്നര വർഷമായി ബസുകൾ കട്ടപ്പുറത്തായ തോടെ നിരവധി പേർക്കാണ് ഈ മേഖലയിൽ തൊഴിൽ നഷ്​ടമായത്. മറ്റ​​ു മേഖലകളിൽനിന്നു വിരമിച്ച അമ്പതിനു മുകളിൽ പ്രായമുള്ളവരാണ് സ്​കൂൾ ബസിൽ ജോലി ചെയ്യുന്നവരിലേറെയും. ആഴ്ചയിൽ അഞ്ചു ദിവസം ലഭിക്കുന്ന തുച്ഛമായ വരുമാനംകൊണ്ട് കുടുംബം പുലർത്തിയിരുന്ന ഈ വിഭാഗം പട്ടിണിയുടെയും ദാരിദ്ര്യത്തി​ൻെറയും നടുക്കടലിലാണ്. സമൂഹത്തി​ൻെറ കൈത്താങ്ങില്ലെങ്കിൽ ജീവിതം കൂടുതൽ ദുരിതമാകുമെന്നാണ് ഇവരോടടുത്ത ബന്ധമുള്ളവർ പറയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story