Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാട്ടുപന്നി ശല്യം:...

കാട്ടുപന്നി ശല്യം: വനംവകുപ്പ്​ അധികൃതർ സന്ദർശിച്ചു

text_fields
bookmark_border
clkr klmd 2 കൂളിമാട്: ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ 12ാം വാർഡിൽ കാട്ടുപന്നികൾ കൂട്ടമായെത്തി വിളകൾ നശിപ്പിച്ച സ്ഥലങ്ങൾ സെക്​ഷൻ ഫോറസ്​റ്റ്​ ഓഫിസറുടെ നേതൃത്വത്തിൽ സന്ദർശിച്ചു. അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ചിറ്റാരിപ്പിലാക്കൽ കൃഷിസംരക്ഷണ വേദി ഭാരവാഹികൾ പരാതിപ്പെട്ട സാഹചര്യത്തിലാണ് സന്ദർശനം. പന്നികൾ പെറ്റുപെരുകാൻ സാഹചര്യമൊരുക്കുന്ന കാടുകൾ വെട്ടിത്തെളിക്കാൻ നടപടിയെടുക്കുക, കർഷകർക്ക് അടിയന്തര നഷ്​ടപരിഹാരം നൽകുക, വെടിവെക്കാനുള്ള ലൈസൻസ് കാലാവധി പുതുക്കിനൽകുക തുടങ്ങിയ ആവശ്യങ്ങൾ സമിതി അധികൃതർക്ക് മുന്നിൽ അവതരിപ്പിച്ചു. കൃഷിനാശം സംഭവിച്ച സ്ഥലങ്ങൾ സെക്​ഷൻ ഫോറസ്​റ്റ്​ ഓഫിസർ കെ. അഷ്‌റഫ്‌, വാർഡ് മെംബർ ബംഗ്ലാവിൽ ശിവദാസൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്​ എത്തിയത്​. കൺവീനർ ഡോ. സി.കെ. അഹ്‌മദ്, ഷറഫു ചിറ്റാരിപ്പിലാക്കൽ, ഇ.സി. ബഷീർ, ടി.കെ.എ. റഹ്മാൻ, കെ.എം. സലാം, ഇ.സി. റസാഖ്, പി.കെ. ഗോപാലൻ, വേലായുധൻ, ഇ.സി. ഗഫൂർ എന്നിവർ അനുഗമിച്ചു. പ്രശ്നപരിഹാരത്തിന് അടിയന്തരനടപടി സ്വീകരിക്കാമെന്ന് ചർച്ചയിൽ സെക്​ഷൻ ഫോറസ്​റ്റ്​ ഓഫിസർ കെ. അഷ്‌റഫ്‌ സമിതിക്ക് ഉറപ്പുനൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story