Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2021 5:32 AM IST Updated On
date_range 6 May 2021 5:32 AM IST'ഹീലിങ് ടച്ച്'ഹെൽപ് ഡെസ്ക്: ആശ്വാസ സ്പർശം തേടിയത് ആയിരങ്ങൾ
text_fieldsbookmark_border
കോഴിക്കോട്: കോവിഡ് ആശങ്കയിൽ പകച്ചുനിൽക്കുന്നവർക്ക് ആശ്വാസം പകരാൻ മാധ്യമം തുടക്കമിട്ട 'ഹീലിങ് ടച്ച്' ഹെൽപ് ഡെസ്ക്കിൽ പിന്തുണ തേടിയെത്തുന്നത് നൂറു കണക്കിന് വിളികൾ. മേയ് നാലു മുതൽ ആരംഭിച്ച ഹെൽപ് ഡെസ്ക്കുമായി രണ്ടു ദിവസത്തിനകം സംസ്ഥാനത്തിൻെറ വിവിധ കോണുകളിൽ നിന്ന് പ്രായഭേദമന്യേ നിരവധി പേരാണ് ബന്ധപ്പെട്ടത്. ജനങ്ങളുടെ ആശങ്ക അകറ്റാനും മനഃസംഘർഷം കുറക്കാനും പ്രമുഖ ഡോക്ടർമാരും ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളും കൗൺസിലർമാരുമുൾക്കൊള്ളുന്ന ഹീലിങ് ടച്ച് ഹെൽപ് ഡെസ്ക് സദാ സജ്ജമാണ്. കോവിഡ് ഭീതിയിൽ ഉള്ളെരിയുന്നവർ, ക്വാറൻറീനിലും ഐസൊലേഷനിലും കഴിയുന്നവർ, രോഗബാധിതരുടെ കുടുംബാംഗങ്ങൾ, രോഗം മാറിയ ശേഷം ശാരീരിക പ്രയാസമുള്ളവർ, മറ്റ് ആകുലതകൾ പുലർത്തുന്നവർ, കോവിഡിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർ എന്നിവർക്കെല്ലാം ഹെൽപ് ഡെസ്ക്കിൻെറ സൗകര്യം ലഭിക്കും. പൾമനോളജി, നെഫ്രോളജി, ഗൈനക്കോളജി, ഓർതോപീഡിക്സ്, ഓങ്കോളജി, ഒഫ്താൽമോളജി, ഇ.എൻ.ടി, പിഡിയാട്രിക്സ്, ജനറൽ മെഡിസിൻ തുടങ്ങി വിവിധ ശാഖകളിലെ അതിവിദഗ്ധരായ ഡോക്ടർമാരുടെ സേവനവും മാർഗനിർദേശവും സൗജന്യമായാണ് ലഭിക്കുന്നത്. കോവിഡ് ചികിത്സക്കുള്ള സർക്കാർ-സർക്കാറേതര സംവിധാനങ്ങൾ സംബന്ധിച്ച സംശയങ്ങൾക്കും ഹെൽപ് ഡെസ്ക്കിൽ നിന്ന് മറുപടി ലഭിക്കും. സേവനം ആവശ്യമുള്ളവർക്ക് ദിവസവും രാവിലെ ഒമ്പതു മുതൽ ൈവകീട്ട് ആറുവരെ 0495 2732119, 9645006035 നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story