Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2021 5:32 AM IST Updated On
date_range 6 May 2021 5:32 AM ISTപ്ലസ് ടു അധ്യാപകർക്ക് ശമ്പളം വൈകുന്നു
text_fieldsbookmark_border
കോഴിക്കോട്: ഹയർ സെക്കൻഡറി റീജനൽ ഡെപ്യൂട്ടി ഡയറക്ടറുടെ (ആർ.ഡി.ഡി) ഓഫിസ് ക്രിട്ടിക്കൽ കണ്ടെയ്ൻമൻെറ് മേഖലയിലായതിനാൽ പ്ലസ് ടു അധ്യാപകർക്ക് ശമ്പളം വൈകുന്നതായി പരാതി. കോഴിക്കോട് പരപ്പിൽ സ്കൂൾ കെട്ടിടത്തിലാണ് ആർ.ഡി.ഡി ഓഫിസ്. ഈ പ്രദേശം ക്രിട്ടിക്കൽ കണ്ടെയ്ൻമൻെറ് സോണായി കലക്ടർ പ്രഖ്യാപിച്ചതോടെയാണ് ഓഫിസ് അടച്ചത്. മാർച്ച് 31ന് വിരമിച്ച പ്രിൻസിപ്പൽമാർക്ക് പകരം നിയമിക്കപ്പെട്ടവർക്ക് നിയമേനാത്തരവോ ശമ്പള ബില്ലിൽ ഒപ്പിടാനുള്ള അധികാരമോ നൽകേണ്ടത് ഈ ഓഫിസാണ്. പുതിയ പ്രിൻസിപ്പൽമാർ ചുമതലയേറ്റ പല എയ്ഡഡ് സ്കൂളുകളിലെയും അധ്യാപകർക്കാണ് ഇതോടെ ഏപ്രിലിലെ ശമ്പളം മുടങ്ങിയത്. ശമ്പളവിതരണമടക്കം നടത്തുന്ന സ്പാർക്ക് സംവിധാനത്തിൽ അംഗീകാരമാകുന്നില്ലെന്നാണ് പരാതി. എയ്ഡഡ് സ്കൂളുകളിലെ ശമ്പള കാര്യങ്ങളിൽ ആർ.ഡി.ഡിയുടെ ഡിജിറ്റൽ ഒപ്പ് വേണം. ഓഫിസ് പൂട്ടിക്കിടക്കുന്നതിനു പുറമെ, നിലവിലെ ആർ.ഡി.ഡി ഗോകുലകൃഷ്ണൻ വിരമിക്കലിന് മുന്നോടിയായുള്ള അവധിയിലുമാണ്. പകരം നിയമനമോ ചുമതല മറ്റാർക്കെങ്കിലും നൽകിയാലോ മാത്രമേ എയ്ഡഡ് പ്ലസ് ടു അധ്യാപകർക്ക് ശമ്പളം ലഭിക്കൂവെന്നാണ് ഔദ്യോഗിക വിശദീകരണം. കോഴിക്കോട്, വയനാട് ജില്ലകളിലെ സ്കൂളുകളാണ് കോഴിക്കോട് ആർ.ഡി.ഡി പരിധിയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story