Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2021 5:32 AM IST Updated On
date_range 6 May 2021 5:32 AM ISTനല്ല നാളുകൾ സമ്പാദ്യമാക്കാം
text_fieldsbookmark_border
സയ്യിദ് സബീഹ് സ്വലാഹി (ഖതീബ്, സലഫി മസ്ജിദ്, പെരുമാൾപുരം പയ്യോളി) വിശ്വാസിയുടെ ജീവിതം ഒരുപാട് ലക്ഷ്യങ്ങൾ നിറഞ്ഞതാണ്. അതിൽ പ്രധാനം പരലോകവും അതോടൊപ്പം സ്വർഗപ്രവേശനവുമാണ്. സ്വർഗം കരസ്ഥമാക്കുക എന്നത് വിശ്വാസിയെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ല. കടമ്പകൾ എമ്പാടും കടന്നുവേണം അവിടെയെത്താൻ. അത് സത്യവിശ്വാസികൾക്കുള്ള സങ്കേതമാണ്. അധർമകാരികൾക്കും അവിശ്വാസികൾക്കും അതിൻെറ വാസനപോലും നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇഹലോക ജീവിതംകൊണ്ട് സ്വർഗത്തിലേക്ക് എത്താനുള്ള വിഭവങ്ങൾ ഒരുക്കുക എന്നതാണ് അതിപ്രധാനം. പരിശുദ്ധ റമദാൻ അതിലേക്കുള്ള വലിയ സമ്പാദ്യമാണ്. റമദാൻ പുണ്യങ്ങളുടെ പൂക്കാലം എന്നാണല്ലോ പ്രവാചകൻ (സ) വിശേഷിപ്പിച്ചത്. നിർബന്ധമായ നമസ്കാരം നിർവഹിച്ചും സകാത് കണിശമായി പാലിച്ചും വിശുദ്ധ ഖുർആൻ പാരായണം ചെയ്തും സുന്നത്തായ കർമങ്ങളെ കൂടുതലായി ചേർത്തുവെച്ചും അലംകൃതമാക്കേണ്ടതാണല്ലോ വിശ്വാസിയുടെ റമദാൻ. ലോകം കോവിഡിൻെറ ദുരന്തങ്ങളിലൂടെ കടന്നുപോകുേമ്പാഴും ഒരു വിശ്വാസിയുടെ ജീവിതത്തിലെ ഏറ്റവും നല്ല നാളുകളിലാണ് അവൻ നിലകൊള്ളുന്നത്. പ്രതിസന്ധികളിൽ തളരാതെ ക്ഷമയോടെ, പ്രാർഥനയോടെ, സമയത്തിൻെറ വില തിരിച്ചറിഞ്ഞ് ഇനിയുള്ള പുണ്യരാവുകളെ സൽപ്രവർത്തനങ്ങൾകൊണ്ട് ധന്യമാക്കണം. നോമ്പുകാരനുമാത്രമുള്ള സ്വർഗത്തിലെ റയ്യാൻ എന്ന കവാടമാവട്ടെ നമ്മുടെ ലക്ഷ്യം. sayyid sabeeh salahi
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story