Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅഗ്നിശമനസേന ദിനാചരണവും...

അഗ്നിശമനസേന ദിനാചരണവും ബോധവത്​കരണവും

text_fields
bookmark_border
മുക്കം: ലോക അഗ്നിശമനസേന ദിനത്തി​‍ൻെറ ഭാഗമായി മുക്കം ഫയർ സ്​റ്റേഷന് കീഴിൽ ബോധവത്​കരണവും ദിനാചരണവും സംഘടിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 7.30ന് മുക്കം അങ്ങാടിയിലൂടെ സൈറൺ മുഴക്കി ഫയർ എൻജിൻ റോന്തുചുറ്റി. സ്​റ്റേഷന് തൊട്ടടുത്ത അങ്ങാടിയിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഫയർഫോഴ്സ് വാഹനത്തിൽ എത്തി പൊതുജനങ്ങൾക്കും ഓട്ടോ ഡ്രൈവർമാർക്കുമിടയിൽ സേനാംഗങ്ങൾ ബോധവത്​കരണം നടത്തുകയും ചെയ്തു. ആസ്ട്രേലിയയിലുണ്ടായ കാട്ടുതീയിൽപെട്ട് മരിച്ച സേനാംഗങ്ങൾക്കുള്ള ആദരസൂചകമായാണ് മേയ് നാലിന്​ ലോക അഗ്നിശമനസേന ദിനമായി ആചരിക്കുന്നത്. എല്ലാ വർഷവും വിപുലമായി കൊണ്ടാടാറുള്ള ദിനാചരണം ഇത്തവണ കോവിഡ് മഹാമാരിയുടെ വ്യാപനം മൂലം ലളിതമായ ചടങ്ങുകളോടെയാണ് ആചരിച്ചത്. മുക്കം ഫയർ സ്​റ്റേഷനിൽ നടന്ന പരിപാടികൾക്ക് അസി. ഫയർ ഓഫിസർ വിജയൻ നടുത്തൊടികയിൽ, ഫയർ റെസ്ക്യൂ ഓഫിസർമാരായ അൻവർ, വിഷ്ണു, രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story