Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2021 5:31 AM IST Updated On
date_range 2 May 2021 5:31 AM ISTസ്വര്‍ഗത്തിലേക്കുള്ള നിക്ഷേപങ്ങള്‍
text_fieldsbookmark_border
പെരുമയില്‍ മുഹമ്മദ് (ഖതീബ്, മസ്ജിദുല്‍ ഫലാഹ് ശിവപുരം) 'എൻെറ കൈയിലുള്ള ഒട്ടേറെ സ്വത്തിൽനിന്ന് ഒരൽപം മരണാനന്തര ജീവിതത്തിന് വേണ്ടി കൊണ്ടുപോകണമെന്നുണ്ട്. എന്താണ് വഴി?'. ശിഷ്യൻെറ ചോദ്യത്തിന് സൂഫി വര്യൻെറ മറുപടി ഇപ്രകാരമായിരുന്നു: 'നമ്മുടെ നാട്ടിലെ കറന്‍സി മറ്റൊരു രാജ്യത്ത് എടുക്കാത്തതുപോലെ നമ്മുടെ സമ്പത്ത് പരലോകത്ത് പ്രയോജനം ചെയ്യണമെങ്കിൽ അത് മാറ്റം വരുത്തണം. അതായത് സമ്പത്ത് സൽക്കർമങ്ങളിൽ ഉപയോഗപ്പെടുത്തി പരലോകത്തേക്കുള്ള വാതായനം തുറക്കുക. സ്വർഗത്തിലേക്കുള്ള നിക്ഷേപങ്ങളുടെ കൂട്ടത്തിൽ അത് നമുക്ക് കാണാന്‍ കഴിയും. പ്രവാചകൻ അരുളിയപോലെ ഖുര്‍ആന്‍ പഠനവും പാരായണവും പ്രാര്‍ഥനകളും സ്വർഗം ലഭിക്കാനുള്ള നിക്ഷേപങ്ങൾതന്നെ. എന്നാല്‍, അധ്വാനിച്ച് സ്വരുക്കൂട്ടിയ 3000 രൂപയിൽ രണ്ടായിരത്തിലധികവും പ്രതിസന്ധിഘട്ടത്തില്‍ നാടിൻെറ ആവശ്യത്തിനുവേണ്ടി ചെലവഴിക്കാൻ തയാറായവനും തനിക്ക് ലഭിക്കേണ്ട 80 ലക്ഷം രൂപ തൻെറ സ്വർഗനിക്ഷേപമാക്കി മാറ്റിയ സ്നേഹസമ്പന്നനും നല്‍കുന്ന സന്ദേശം ഒന്നാണ്. മദീന നിവാസിയും അയൽവാസിയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ ഈത്തപ്പഴത്തോട്ടം വിലയ്ക്ക് വാങ്ങി ദാനം നൽകിയ അബു ദഹദാഹ എന്ന പ്രവാചക ശിഷ്യനും ജലക്ഷാമകാലത്ത് സ്വകാര്യ വ്യക്തിയുടെ കൈയില്‍നിന്ന് ബിഅ്ര്‍ റൂമ (റൂമ കിണര്‍) വിലയ്ക്ക് വാങ്ങി പൊതുസമൂഹത്തിന് സമര്‍പ്പിച്ച മൂന്നാം ഖലീഫ ഉസ്മാൻ (റ) വും സ്വര്‍ഗം ലഭിക്കാനുള്ള നിസ്തുല മാതൃകകൾ നൽകിയാണ് ചരിത്രത്തിൽനിന്ന് പിൻവാങ്ങിയത്. അയൽപക്കത്തെ വീട്ടിൽനിന്ന് പ്രസരിക്കുന്ന പ്രകാശത്തിൽ ഞങ്ങൾക്ക് വസ്ത്രം നെയ്യാൻ പാടുണ്ടോ എന്ന് അന്വേഷിച്ച് ഇമാം അഹ്മദിനെ സമീപിച്ച സ്ത്രീ പുലർത്തിയ സൂക്ഷ്മതയിലൂടെ അവര്‍ സ്വർഗനിക്ഷേപം ഒരുക്കുകയായിരുന്നു. perumayil muhamed
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story