Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2021 5:31 AM IST Updated On
date_range 2 May 2021 5:31 AM ISTബാലുശ്ശേരിയിൽ രണ്ട് വാർഡുകൾ കൂടി കണ്ടെയ്ൻമെൻറ്
text_fieldsbookmark_border
ബാലുശ്ശേരിയിൽ രണ്ട് വാർഡുകൾ കൂടി കണ്ടെയ്ൻമൻെറ് ബാലുശ്ശേരി: ബാലുശ്ശേരിയിൽ രണ്ട് വാർഡുകൾ കൂടി കണ്ടെയ്ൻമൻെറ് സോണാക്കി. 9, 11 വാർഡുകളാണ് കണ്ടെയ്ൻമൻെറ് സോണായത്. ഇതോടെ പഞ്ചായത്തിലെ എട്ട് വാർഡുകൾ കണ്ടെയ്ൻമൻെറായി. നേരത്തേ 2,5,6,8,10,16 എന്നീ വാർഡുകൾ കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച സമ്പർക്കം വഴി 80 പേർക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. പഞ്ചായത്തിൽ 300ഓളം പേർ നിലവിൽ വീടുകളിൽ കോവിഡ് പോസിറ്റിവ് ചികിത്സയിലാണ്. ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെ അഞ്ച് പൊലീസുകാർക്കും കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കാൻ പഞ്ചായത്ത് - ആരോഗ്യ വകുപ്പധികൃതർ തീരുമാനിച്ചിട്ടുണ്ട്. അടിയന്തരഘട്ടം നേരിടാൻ ജയ്റാണി പബ്ലിക് സ്കൂളിൽ 50 ബെഡുകളുള്ള കോവിഡ് ഡൊമിസിലറി കെയർ സൻെറർ ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. മേഖല സെക്രട്ടറി പി. ധൻരാജ്, പി. സനൂപ്, രാഹുൽ റാം എന്നിവർ നേതൃത്വം നൽകി. ക്രിട്ടിക്കൽ കണ്ടെയ്ൻമൻെറ് സോണായ പനങ്ങാട് പഞ്ചായത്തിൽ ശനിയാഴ്ച 18 പേർക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. 369 പേർ നിലവിൽ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. കിനാലൂർ വ്യവസായ കേന്ദ്രത്തിലെ വിവിധ യൂനിറ്റുകിലേക്ക് പുറത്തുനിന്നും ആളുകൾ എത്തുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story