Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2021 5:31 AM IST Updated On
date_range 2 May 2021 5:31 AM ISTകൊടുവള്ളി മണ്ഡലം: വോട്ടെണ്ണൽ ഒരുക്കങ്ങൾ പൂർത്തിയായി
text_fieldsbookmark_border
കൊടുവള്ളി: നിയമസഭ തെരഞ്ഞെടുപ്പിൻെറ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ കൊടുവള്ളിയിൽ പൂർത്തിയായി. മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രം കെ.എം.ഒ ഹയർ സെക്കൻഡറി സ്കൂളാണ്. മേയ് നാല് വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും, കോവിഡ് പ്രതിരോധത്തിന് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്ത സാഹചര്യത്തിൽ പൊലീസ് വോട്ടെണ്ണൽ കേന്ദ്രത്തിലും പരിസരങ്ങളിലും കനത്ത സുരക്ഷയൊരുക്കും. മൂന്ന് ഹാളിലായി 21 മേശയും തപാൽ വോട്ടിനായി എട്ട് മേശയുമടക്കം 29 മേശയാണ് വോട്ടെണ്ണലിനായി ഒരുക്കിയിട്ടുള്ളത്. തപാൽ വോട്ടുകൾ രാവിലെ എട്ടിനും യന്ത്രവോട്ട് 8.30 മുതലും എണ്ണിത്തുടങ്ങും.കട്ടിപ്പാറ പഞ്ചായത്തിൽ നിന്നുള്ള ബൂത്തുകളിലേതാണ് ആദ്യം എണ്ണിത്തുടങ്ങുക. തുടർന്ന് താമരശ്ശേരി, ഓമശ്ശേരി, കൊടുവള്ളി, കിഴക്കോത്ത്, മടവൂർ, നരിക്കുനി എന്ന ക്രമത്തിലാണ് വോട്ടെണ്ണുക. പതിനൊന്ന് മണിക്ക് മുേമ്പ ഫലം പൂർണമായും പുറത്തറിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story