Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുമാരന് വേണം...

കുമാരന് വേണം സുമനസ്സുകളുടെ സഹായം

text_fields
bookmark_border
കുരുവട്ടൂര്‍: വൃക്കരോഗം ബാധിച്ച് കിടപ്പിലായ തെരുവത്തുതാഴം തെയ്യത്തുംകണ്ടിയില്‍ കുമാരന് (58) വേണം സുമനസ്സുകളുടെ സഹായം. ഡയാലിസിസ് ചെയ്യുന്ന കുമാരന് ഉടന്‍ വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. വൃക്ക മാറ്റിവെക്കുന്നതിനാവശ്യമായ ശസ്ത്രക്രിയക്കും തുടര്‍ചികിത്സക്കുമുള്ള പണം കണ്ടെത്താനാവാതെ പ്രയാസപ്പെടുകയാണ് കുമാര​ൻെറ കുടുംബം. ഭാര്യയും വിദ്യാര്‍ഥികളായ രണ്ടു മക്കളും മറവിരോഗം പിടിപെട്ട മാതാവുമടങ്ങുന്ന കുടുംബത്തി​ൻെറ ഏക ആശ്രയമാണ് കുമാരന്‍. നല്ലൊരു നാടകപ്രവര്‍ത്തകനും കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലെ സാന്നിധ്യവുമായിരുന്നു. കുമാര​ൻെറ ചികിത്സക്കായി വാര്‍ഡ് അംഗം സ്വപ്ന സജീവ് ചെയര്‍പേഴ്‌സനും പി. സുധീഷ് കണ്‍വീനറുമായ കേരള ഗ്രാമീണ്‍ ബാങ്ക് കുരുവട്ടൂര്‍ ശാഖയില്‍ 'തെയ്യത്തുംകണ്ടിയില്‍ കുമാരന്‍ ചികിത്സാസഹായ കമ്മിറ്റി' യുടെ പേരില്‍ 40189101080845 നമ്പറായി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ്.സി: KLGB0040189 ഫോണ്‍: 8281870794.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story