Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉച്ചയോടെ അന്തിമഫലം

ഉച്ചയോടെ അന്തിമഫലം

text_fields
bookmark_border
പേരാമ്പ്ര: 25 ദിവസമായുള്ള കാത്തിരിപ്പിനും അവകാശവാദങ്ങൾക്കും വിരാമമിട്ട് നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഞായറാഴ്ച വരുമ്പോൾ പേരാമ്പ്ര മണ്ഡലത്തിൽ അവസാന ചിരി ആരുടേതായിരിക്കും? സർവേ ഫലങ്ങൾ നൽകിയ ആത്മവിശ്വാസത്തി​ൻെറ ബലത്തിൽ ഇടതു മുന്നണി പേരാമ്പ്ര മണ്ഡലത്തിൽ മന്ത്രി ടി.പി. രാമകൃഷ്​​ണ​ൻെറ അനായാസ വിജയവും സംസ്ഥാന ഭരണവും ഉറപ്പിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ- ജീവകാരുണ്യ പ്രവർത്തകനായ സി.എച്ച്. ഇബ്രാഹിം കുട്ടിയിലൂടെ അട്ടിമറി പ്രതീക്ഷിക്കുകയാണ് യു.ഡി.എഫ്. ഉച്ചക്ക് 12ഓടെ പേരാമ്പ്രയിലെ അന്തിമഫലം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പേരാമ്പ്ര ഹയർ സെക്കൻഡറി സ്‌കൂളാണ് മണ്ഡലത്തിൻെറ വോട്ടെണ്ണല്‍ കേന്ദ്രം. അഞ്ചു മുറികളാണ് വോട്ടെണ്ണലിനായി ഒരുക്കിയത്. വോട്ടെണ്ണലിന് നാല് ഹാളുകളും പോസ്​റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിന് ഒരു ഹാളുമാണുണ്ടാകുക. വോട്ടു​യന്ത്രങ്ങള്‍ക്ക് നാല്​ മുറികളിലായി 28 മേശകളും തപാൽ വോട്ടിന് ഒരു മുറിയിൽ ഏഴ്​ ടേബിളുകളുമുണ്ടാകും. ഓരോ ഹാളിലും കോവിഡ് മാനദണ്ഡപ്രകാരം നിശ്ചിത അകലം പാലിച്ച് ഏഴ്​ മേശകൾ വീതമാണ് സജ്ജീകരിച്ചിരിക്കുന്നത്. അരിക്കുളം, ചക്കിട്ടപാറ, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, കീഴരിയൂര്‍, കൂത്താളി, മേപ്പയൂര്‍, നൊച്ചാട്, പേരാമ്പ്ര, തുറയൂര്‍ എന്നീ 10 ഗ്രാമപഞ്ചായത്തുകളില്‍നിന്നായി 296 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. റിസര്‍വിലുള്ള ജീവനക്കാര്‍ ഉൾപ്പെടെ 330 ഓളം പേർ വോ​ട്ടെണ്ണൽ കേന്ദ്രത്തിൽ ഡ്യൂട്ടിക്കുണ്ടാകും. 150ഓളം ഏജൻറുമാരുമുണ്ടാകും. ഒരോ മേശയിലും ഒരു കൗണ്ടിങ്​ ഓഫിസറും ഒരു അസിസ്​റ്റൻറും ഒരു മൈക്രോ ഒബ്സര്‍വറുമുണ്ടാകും. അഞ്ച് അസിസ്​റ്റൻറ്​ റിട്ടേണിങ്​ ഓഫിസര്‍മാരെയും പുതുതായി നിയോഗിച്ചിട്ടുണ്ട്. റിട്ടേണിങ്​ ഓഫിസര്‍, ജില്ല ലേബര്‍ ഓഫിസര്‍ ടി.ആര്‍. രജീഷി​ൻെറ നേതൃത്വത്തിലാണ് ഒരുക്കം പൂർത്തിയാക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story