Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിഡിനൊപ്പം കുടിവെള്ള...

കോവിഡിനൊപ്പം കുടിവെള്ള ക്ഷാമവും; പുതുപ്പണം വലയുന്നു

text_fields
bookmark_border
lead ' ' വടകര: നഗരസഭ പ്രദേശത്ത് കോവിഡും കുടിവെള്ള ക്ഷാമവും മൂലം ജനം വലയുന്നു. പുതുപ്പണം, വെളുത്തമല, ചന്ദനംപറമ്പ്, എസ്.പി ഓഫിസ് മേഖലയിലാണ് കുടിവെള്ളക്ഷാമം രൂക്ഷം. 32, 33, 34, 35, വാർഡുകളിൽ ജല അതോറിറ്റിയുടെ വെള്ളം ലഭിച്ചിട്ട് 16 ദിവസം പിന്നിട്ടു. കോവിഡ് വ്യാപനം രൂക്ഷമായതും ക​ണ്ടെയ്​ൻമൻെറ്​ സോണും അടക്കം വരുന്ന വാർഡുകളിലാണ് ജലക്ഷാമം രൂക്ഷമായത്. കോവിഡ് രോഗികളും നിരീക്ഷണത്തിൽ കഴിയുന്നവരും ഉള്ള വീട്ടുകാർക്ക് കുടിവെള്ളത്തിനായി മറ്റു മാർഗങ്ങൾ തേടേണ്ട സ്ഥിതിയായി. സമീപ വീടുകളിൽ പോയി വെള്ളം ശേഖരിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്​ പലരും. ചിലർ ഭാരിച്ച തുക നൽകി ഓട്ടോറിക്ഷകളിലും മറ്റും വെള്ളം കൊണ്ടുവരുകയാണ്. മൂരാട് പാലത്തിന്​ അനുബന്ധിച്ചുള്ള അപ്രോച്ച്‌ റോഡി​ൻെറ പണി നടക്കുന്നതിനാലണ്​ കുടിവെള്ളം മുടങ്ങുന്നതെന്നാണ് ജല അതോറിറ്റി വിശദീകരണം. ജനത റോഡ് ടാങ്കിൽനിന്നുള്ള മെയിൻ പൈപ്പ്​ലൈൻ ദേശീയപാതക്കരികിലൂടെയാണ് പോകുന്നത്. ദേശീയപാത ആറു വരിയാക്കി വികസിപ്പിക്കുന്നതിനാൽ ഈ പൈപ്പുകളും മാറ്റണം. ഇതാണ് പ്രതിസന്ധിക്ക് കാരണം. എന്നാൽ, ദേശീയപാത വികസനം നേരത്തേതന്നെ തീരുമാനിച്ചതും പ്രവൃത്തി തുടങ്ങിയതുമാണ്. ജനപ്രതിനിധികളും നാട്ടുകാരും ജല അതോറിറ്റിയുടെ തിരുവനന്തപുരത്തെ ഹെൽപ്​ ഡെസ്‌ക്കിലടക്കം നിരന്തരം ബന്ധപ്പെ​ട്ടെങ്കിലും ശാശ്വത പരിഹാരം നീളുകയാണ്. രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന ഈ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം നടത്താൻ വേണ്ട നടപടി ജല അതോറിറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ജല അതോറിറ്റി വടകര ഓഫിസിനു മുന്നിൽ നിരാഹാര സമരം നടത്താൻ പുതുപ്പണം മണ്ഡലം കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡൻറ്​ നല്ലാടത്ത് രാഘവൻ അധ്യക്ഷത വഹിച്ചു. എം.പി. ഗംഗാധരൻ, സജീവൻ കാടോട്ടി, പി.ടി. രജിത്ത്, വി.പി. പ്രേമൻ, കെ.കെ. ശശി എന്നിവർ സംസാരിച്ചു. കുടിവെള്ള വിതരണം ലഭ്യമാക്കാൻ നടപടി എടുക്കണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) ജില്ല ജനറൽ സെക്രട്ടറി പ്രദീപ് ചോമ്പാല, ഐ.എൻ.എൽ വടകര മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ്​ സി.കെ. കരീം എന്നിവർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story