Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാദാപുരത്ത്...

നാദാപുരത്ത് എല്ലാവർക്കും പ്രതീക്ഷ

text_fields
bookmark_border
നാദാപുരം: എക്സിറ്റ് പോളുകൾ വ്യത്യസ്ത പ്രവചനം നടത്തിയ നാദാപുരത്ത് വോട്ടുപെട്ടി തുറക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയും ഇരു മുന്നണികളും പ്രതീക്ഷ കൈവിടുന്നില്ല. അട്ടിമറിയിലൂടെ ചരിത്രം സൃഷ്​ടിക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ അവകാശപ്പെട്ടു. അയ്യായിരത്തിനടുത്ത് വോട്ടിന് കെ. പ്രവീൺകുമാർ വിജയിക്കുമെന്ന് നേതാക്കൾ പറഞ്ഞു. വോ​ട്ടെണ്ണലിൽ പാലിക്കേണ്ട സൂക്ഷ്മതയെ കുറിച്ച് കൗണ്ടിങ് ഏജൻറുമാർക്ക്​ കർശന നിർദേശം നൽകി. മുസ്‌ലിം വോട്ടുകൾ മുഴുവനായും യു.ഡി.എഫിന് അനുകൂലമായതായും എടച്ചേരി പോലുള്ള സി.പി.എം കേന്ദ്രത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലുണ്ടായ വോട്ടുചോർച്ച ഈ തെരഞ്ഞെടുപ്പിലും ലഭ്യമാകുമെന്ന വിശ്വാസവുമാണ് യു.ഡി.എഫി​ൻെറ വിജയപ്രതീക്ഷയുടെ അടിസ്ഥാനം. കൂടാതെ പുതിയ വോട്ടർമാരിലുണ്ടായ വർധനയും. എന്നാൽ, മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ തങ്ങളുടെ സ്ഥാനാർഥിക്ക് അനുകൂലമാകുമെന്ന് എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു. അഴിമതിരഹിതമായ വ്യക്തിത്വവും മണ്ഡലത്തിൽ വർഷങ്ങളായി നിലനിൽക്കുന്ന സൗഹൃദങ്ങളും ഇ.കെ. വിജയ​ൻെറ വിജയത്തിന് പ്രധാന ഘടകമാകുമെന്നും ഇവർ കണക്കുകൂട്ടുന്നു. എൻ.ഡി.എക്ക് വിജയസാധ്യത ഇല്ലെങ്കിലും കഴിഞ്ഞ വർഷം നേടിയ 17,000 വോട്ടുകൾ മറികടക്കുമെന്നാണ് വിലയിരുത്തുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story