Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2021 5:30 AM IST Updated On
date_range 2 May 2021 5:30 AM ISTമാലിന്യം നിറയുന്നു; തീരദേശത്ത് പകർച്ചവ്യാധി ഭീഷണി
text_fieldsbookmark_border
വടകര: തീരദേശം മാലിന്യത്തിൽ മുങ്ങിയതോടെ കോവിഡിനൊപ്പം പകർച്ചവ്യാധി ഭീഷണിയും. കുരിയാടി മുതല്‍ അഴിത്തല വരെയുള്ള തീരദേശ മേഖലയിലാണ് മാലിന്യം നിറയുന്നത്. കടൽ പിന്തള്ളുന്ന മാലിന്യത്തിനു പുറമെ ടൗണിൽനിന്ന് കൊണ്ടുവന്ന് തള്ളുന്ന മാലിന്യവും നിറയുകയാണ്. കോവിഡിനൊപ്പം െഡങ്കിപ്പനിക്കെതിരെയും ബോധവത്കരണമുൾപ്പെടെ നടക്കുമ്പോഴാണ് കടലോരത്ത് ഈ അവസ്ഥ. നേരേത്ത രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചെങ്കിലും തുടർപ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനോ മാലിന്യം നിക്ഷേപിക്കാൻ വീട്ടുകാർക്ക് സബ്സിഡി നിരക്കിൽ സംഭരണികൾ ലഭ്യമാക്കാനോ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്ന് തീരദേശവാസികൾ പറയുന്നു. ഇറച്ചി മാലിന്യമുൾപ്പെടെ കടലോരത്ത് ചിതറിക്കിടക്കുന്നത് വീട്ടുകാർക്ക് കടുത്ത ആരോഗ്യഭീഷണി ഉയർത്തുകയാണ്. മാലിന്യം ചീഞ്ഞളിഞ്ഞ് ദുർഗന്ധം പരത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story