Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവോട്ടെണ്ണൽ...

വോട്ടെണ്ണൽ കേന്ദ്രത്തിെൻറ ഒരു കിലോമീറ്റർ ചുറ്റളവിൽ പ്രവേശനമില്ല

text_fields
bookmark_border
വോട്ടെണ്ണൽ കേന്ദ്രത്തിൻെറ ഒരു കിലോമീറ്റർ ചുറ്റളവിൽ പ്രവേശനമില്ല വടകര: നിയമസഭ തെരഞ്ഞെടുപ്പിൻെറ വോട്ടെണ്ണൽ കേന്ദ്രത്തി‍ൻെറ ഒരു കിലോമീറ്റർ ചുറ്റളവിൽ പ്രവേശനം അനുവദിക്കില്ലെന്ന് റൂറൽ ജില്ല പൊലീസ് മേധാവി ഡോ.എ. ശ്രീനിവാസ് അറിയിച്ചു. വോട്ടെണ്ണൽ നടപടികളുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷ‍ൻെറയും സർക്കാറി‍ൻെറയും കർശന കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ ഏഴ് ദിവസത്തേക്ക് ജില്ല കലക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. അഞ്ചോ അതിലധികമോ ആളുകൾ കൂട്ടംകൂടുന്നത് തടയാൻ പൊലീസ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുകയാണ്. വിജയാഘോഷ പ്രകടനങ്ങൾ നിരോധിച്ചതിനാൽ വോട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിൽ ജനക്കൂട്ടത്തെ അനുവദിക്കില്ല. ആഹ്ലാദ പ്രകടനങ്ങൾ, ബൈക്ക് റാലികൾ, ഓപൺ ലോറിയിൽ ഡാൻസ് ചെയ്യൽ, ബാൻഡ് മേളം എന്നിവയും നിരോധിച്ചിട്ടുണ്ട്. പാർട്ടി ഓഫിസുകൾ കേന്ദ്രീകരിച്ചും തുറന്ന് പ്രവർത്തിക്കുന്ന ഷോപ്പുകൾക്ക് മുന്നിലും ആൾക്കൂട്ടം അനുവദിക്കില്ല. കണ്ടെയിൻമൻെറ് സോൺ, ക്രിട്ടിക്കൽ കണ്ടെയിൻമൻെറ് സോൺ, ഉയർന്ന കോവിഡ് പോസിറ്റിവ്‌ നിരക്ക് രേഖപ്പെടുത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ആഹ്ലാദ പ്രകടനങ്ങൾ അനുവദിക്കില്ല. ഇലക്​ഷൻ ഫലങ്ങൾ പൊതു സ്വകാര്യ സ്ഥലങ്ങളിലും വീടുകളിലും വലിയ സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കാനോ മധുരപലഹാരം വിതരണം ചെയ്യാനോ പാടുള്ളതല്ല. ക്രമസമാധാന നില ഉറപ്പാക്കാൻ റൂറൽ ജില്ലയിൽ മൂവായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളും കോവിഡ് മാനദണ്ഡങ്ങളും ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുന്നതാണെന്നും അറിയിപ്പിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story