Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2021 5:29 AM IST Updated On
date_range 2 May 2021 5:29 AM ISTവോട്ടെണ്ണാൻ ഒരുങ്ങി
text_fieldsbookmark_border
വടകര: താലൂക്കിലെ മൂന്നു നിയമസഭ മണ്ഡലങ്ങളായ വടകര, നാദാപുരം, കുറ്റ്യാടി വോട്ടെണ്ണൽ നടക്കുന്നത് മടപ്പള്ളി ഗവ. ഗേൾസ് സ്കൂൾ, മടപ്പള്ളി കോളജ്, മേമുണ്ട സ്കൂൾ എന്നിവിടങ്ങളിലാണ്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ തെരഞ്ഞെടുപ്പ് നിരീക്ഷക ഉമാദേവി ക്രമീകരണങ്ങൾ വിലയിരുത്തി. മടപ്പള്ളി ഗേൾസ് സ്കൂളിൽ പോസ്റ്റൽ വോട്ടുകൾ 11 മേശകളിലായാണ് എണ്ണുന്നത്. വി.വിപാറ്റ് എണ്ണാൻ പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണൽ രണ്ടിടങ്ങളിലാണ് നടക്കുക. കോഴിക്കോട് മൂന്നിടങ്ങളിൽ സൂക്ഷിച്ച തപാൽവോട്ടുകൾ ശനിയാഴ്ച വൈകീട്ടോടെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എത്തിച്ചു. നാദാപുരം മണ്ഡലത്തിലെ പോസ്റ്റൽ വോട്ടുകൾ കോഴിക്കോട് സഹകരണ ഭവനിലും വടകരയിലേത് കോഴിക്കോട് സിവിൽ സ്റ്റേഷനിലും കുറ്റ്യാടിയിലേത് കോഴിക്കോട് പ്രിൻസിപ്പൽ അഗ്രികൾചറൽ ഓഫിസിലുമാണ് സൂക്ഷിച്ചിരുന്നത്. ഇലക്ട്രോണിക് വോട്ടുകൾ എണ്ണുന്നിടത്ത് നാല് പേരും തപാൽ വോട്ടുകൾ എണ്ണുന്നിടത്ത് മൂന്നുപേരുമാണ് ഉണ്ടാവുക. വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തുന്ന കൗണ്ടിങ് ഏജൻറുമാർ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവർക്ക് കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story