Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2021 5:29 AM IST Updated On
date_range 2 May 2021 5:29 AM ISTകോഴിക്കോട് റൂറൽ പരിധിയിൽ നിരോധനാജ്ഞ
text_fieldsbookmark_border
കോഴിക്കോട്: റൂറൽ പൊലീസ് പരിധിയിൽവരുന്ന പ്രദേശങ്ങളിൽ ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയുന്നതിനും കോവിഡ് വ്യാപനം തടയുന്നതിനുമായി മേയ് ഒന്നു മുതല്‍ ഏഴ് ദിവസത്തേക്ക് സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം ജില്ല കലക്ടര്‍ സാംബശിവറാവു നിരോധനാജ്ഞ പ്രഖ്യാപിച്ചു. റൂറൽ പരിധിയിലെ കൗണ്ടിങ് സൻെററുകളുടെ ഒരു കിലോമീറ്റർ പരിധിയിൽ ഒരുവിധ ആൾക്കൂട്ടങ്ങളോ കടകൾ തുറക്കാനോ പാടില്ല. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ അല്ലാത്തവർക്ക് കൗണ്ടിങ് സൻെററുകളുടെ ഒരു കിലോമീറ്റർ പരിധിയിൽ പ്രവേശനമില്ല. ഒരുവിധത്തിലുള്ള ആഹ്ലാദ പ്രകടനങ്ങളും ബൈക്ക് റാലിയും ഡീജെയും നടത്താൻ പാടില്ല. കണ്ടെയിൻെമൻറ്, ക്രിട്ടിക്കൽ കണ്ടെയിൻമൻെറ് സോണുകളിലും ടി.പി.ആർ കൂടുതലുള്ള തദ്ദേശഭരണ സ്ഥാപന പരിധികളിലും കർശന നിയന്ത്രണമുണ്ടാവും. പാർട്ടി ഓഫിസുകളിലും വോട്ടെണ്ണ കേന്ദ്രങ്ങളുടെ അടുത്തും ആൾക്കൂട്ടം പാടില്ല. അവശ്യ സർവിസുകൾ അടക്കമുള്ള സ്ഥാപനങ്ങൾ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിൽ തുറക്കരുത്. പടക്കം, മധുരവിതരണം എന്നിവ പാടില്ല. തെരഞ്ഞെടുപ്പ് ഫലം എൽ.ഇ.ഡി വാളിൽ പ്രദർശിപ്പിക്കരുത്. അഞ്ചിൽ കൂടുതൽ ആളുകളുടെ യോഗമോ മറ്റു പരിപാടികളോ നടത്തുന്നതും ആയുധങ്ങൾ കൈവശംവെക്കുന്നതും കോഴിക്കോട് റൂറൽ പരിധിയിൽ നിരോധിച്ചു. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ല കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story