Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവോ​ട്ടെണ്ണൽ: ജില്ലയിൽ...

വോ​ട്ടെണ്ണൽ: ജില്ലയിൽ അതിസുരക്ഷ

text_fields
bookmark_border
കോഴിക്കോട്​: വോ​ട്ടെണ്ണലുമായി ബന്ധപ്പെട്ട്​ ജില്ലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. ക്രമസമാധാനത്തിനും നിയമം ലംഘിച്ചുള്ള കൂടിച്ചേരലുകളൊഴിവാക്കുന്നതിനും നഗരപരിധിയിൽ മാത്രം ആയിരത്തിലേറെ പൊലീസുകാരെയാണ് വിന്യസിച്ചത്​​. നിരോധനാജ്ഞ ഏർപ്പെടുത്തിയ റൂറൽ മേഖലയിൽ മൂവായിരത്തോളം പൊലീസുകാരാണ്​ സുരക്ഷയൊരുക്കുക. എല്ലാ വോ​ട്ടെണ്ണൽ കേന്ദ്രങ്ങളും പരിസര പ്രദേശങ്ങളും ശനിയാഴ്​ച മുതൽ പൊലീസ്​ നിരീക്ഷണത്തിലാണ്​. അസി. കമീഷണർമാരുടെയും ഡിവൈ.എസ്​.പിമാരുടെയും നേതൃത്വത്തിലാവും ക്രമസമാധാനപാലനം. വോ​ട്ടെണ്ണൽ കേന്ദ്രങ്ങൾക്ക്​ മുന്നിൽ മുഴുവൻ സമയവും അസി. കമീഷണർമാരു​െട നേതൃത്വത്തിൽ പൊലീസ്​ കാവലുണ്ടാവും. പ്രധാന ഭാഗങ്ങളിലെല്ലാം ഡ്രോൺ കാമറ ഉപയോഗിച്ചുള്ള നിരീക്ഷണവും ഉണ്ടാവും. ആളുകൾ ബൈക്കുകളിലുൾപ്പെടെ പ്രകടനം നടത്തുന്നതിന്​ വിലക്കുണ്ട്​. വിലക്കുകൾ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കും. പ്രധാന റോഡുകളിലെല്ലാം വിവിധ സംഘങ്ങളായി തിരിഞ്ഞ്​ രാവിലെ ആറു മുതൽ വാഹന പരിശോധനയും ഉണ്ടാവും. അനാവശ്യമായി പുറത്തിറങ്ങിയവരുടെ വാഹനം പിടിച്ചെടുക്കും. പ്രവേശന പാസുള്ള സ്​ഥാനാർഥികളെയും ഏജൻറുമാരെയും മാത്രമേ വോ​ട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക്​ പ്രവേശിപ്പിക്കൂ. ക്രമസമാധാനത്തിനായി വിവിധയിടങ്ങളിൽ പൊലീസ്​ പിക്കറ്റുകളും ഉണ്ടാവുമെന്ന്​ സിറ്റി പൊലീസ്​ മേധാവി എ.വി. ജോർജും റൂറൽ എസ്​.പി എ. ശ്രീനിവാസും അറിയിച്ചു. Vj-1,vj-2 നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രമായ കോഴിക്കോട് ക്രിസ്ത്യൻ കോളജിൽ അവസാനഘട്ട പരിശോധനക്ക് ശേഷം മടങ്ങുന്ന പൊലീസ് ഡോഗ് സ്​ക്വാഡ് Vj- 3 കോഴിക്കോട് ക്രിസ്ത്യൻ കോളജിൽ ഡോഗ് സ്‌ക്വാഡി​‍ൻെറ നേതൃത്വത്തിൽ നടന്ന പരിശോധനക്കുശേഷം വെള്ളം കുടിക്കുന്ന പൊലീസ് നായ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story