Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആത്മീയരാവി​െൻറ...

ആത്മീയരാവി​െൻറ പ്രതീക്ഷയിൽ റമദാൻ അവസാന പത്തിൽ

text_fields
bookmark_border
ആത്മീയരാവി​ൻെറ പ്രതീക്ഷയിൽ റമദാൻ അവസാന പത്തിൽ കോഴിക്കോട്​: കോവിഡ്​ മഹാമാരിയുടെ നിയന്ത്രണങ്ങളിലമർന്ന റമദാൻ അവസാനത്തെ പത്തിൽ. അവസാനത്തെ ദിവസത്തിനിടെ വരുന്ന അനു​ഗ്രഹങ്ങളുടെ രാവി​ൻെറ പ്രതീക്ഷയിലാണ്​ വിശ്വാസികൾ. ഖുർആൻ ഇറങ്ങിയ റമദാൻ മാസത്തിൽ അവസാനത്തെ 10​ ദിവസങ്ങളിൽ എറ്റവും വിശേഷപ്പെട്ട 'ലൈലത്തുൽ ഖദ്​ർ വരുമെന്നാണ്​ വിശ്വാസം. കോവിഡ്​ നിയന്ത്രണങ്ങളുടെ ഭാഗമായി ഭൂരിഭാഗം പള്ളികളിലും നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ഇത്തവണയും പ്രാർഥനകൾ വിശ്വാസികൾ വീടുകളിലേക്ക്​ മാറ്റിയിരിക്കുകയാണ്​. പള്ളികളിൽ ദീർഘനേരം നിന്നുകൊണ്ടുള്ള രാത്രി നമസ്​കാരവും ഖുർആൻ പാരായണവും മസ്​ജിദുകളിൽ രാത്രി തങ്ങി കൂടുതൽ പുണ്യം തേടലുമെല്ലാം ഇത്തവണ ഓർമ മാത്രം. ചില പള്ളികളിൽ പരിമിതമായ സൗകര്യങ്ങളു​െണ്ടങ്കിലും പ്രായമായവരടക്കം ആരാധനാലയങ്ങളിൽ പോവാതെ വീട്ടിൽ പരമാവധി പ്രാർഥനാ നിരതരാവാനാണ്​ തീരുമാനം. ഖുർആൻ അവതരിച്ചത്​ ലൈലത്തുൽ ഖദ്​റിനെന്നാണ്​​ വേദവചനം. അനുഗ്രഹരാവ്​​ അവസാനത്തെ പത്തിൽ ഒറ്റയൊറ്റയായ രാത്രികളിലാണ് ​പ്രതീക്ഷിക്കുന്നത്​.​ റമദാൻ 27നാണ്​ വിശുദ്ധ രാത്രിയെന്ന്​ കരുതുന്നവരുണ്ട്​. സൂര്യാസ്​തമയം മുതൽ സുബ്​ഹിവരെ​​ പുണ്യങ്ങളിറങ്ങുന്ന രാവിൽ പരമാവധി നേട്ടം വരിക്കാനാണ്​ വിശ്വാസികൾ ശ്രമിക്കുക. മനുഷ്യ​ൻെറ വിധി നിർണയം നടത്തുന്ന രാവിൽ അവ​ൻെറ പ്രാർഥനകളും പ്രായശ്ചിത്തവും സ്വീകരിക്കുെമന്നാണ്​ പ്രതീക്ഷ. ഉള്ളുരുകിയ പ്രാർഥനയും നമസ്​കാരവും ഖുർആൻ പാരായണവും നടക്കും. ആയിരം രാവിനേക്കാൾ പ്രതിഫലാർഹം എന്ന്​ ഖുർആൻ പറഞ്ഞ രാവിൽ സൽക്കർമങ്ങളിൽ മുന്നേറ്റമുണ്ടാക്കാൻ പ്രാർഥിക്കും. അവസാനത്തെ 10​ ദിവസങ്ങളിൽ നരകമോചനത്തിനുള്ള പ്രാർഥനക്കൊപ്പം കോവിഡ്​ മഹാമാരിയടക്കം പരീക്ഷണങ്ങളെ അതിജീവിക്കാൻ ശക്​തിയേകാനും വിശ്വാസികൾ പ്രാർഥിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story