Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിഡ് മറച്ചുവെച്ചു...

കോവിഡ് മറച്ചുവെച്ചു പരിശോധനക്കെത്തി

text_fields
bookmark_border
നാദാപുരം: . നാല്​ ആരോഗ്യ പ്രവർത്തകർ ക്വാറൻറീനിൽ. നാദാപുരം താലൂക്ക് ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയാണ് കഠിനമായ പനിക്കുള്ള ചികിത്സക്കായി നരിപ്പറ്റ സ്വദേശിയായ മധ്യവയസ്കൻ എത്തിയത്. കുത്തിവെപ്പ്​ നൽകിയിട്ടും പനിയുടെ ലക്ഷണം മാറാത്തതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകർ നടത്തിയ വിശദമായ പരിശോധനക്കിടെയാണ് രോഗി നാലുദിവസം മുമ്പ് കോവിഡ് പോസിറ്റിവായ കാര്യം അറിയിച്ചത്. ഇതിനിടെ, ചികിത്സ സ്ഥലത്തും രോഗി സഞ്ചരിച്ച സ്ഥലത്തുമായി നിരവധി പേരുമായി സമ്പർക്കം പുലർത്തിയിരുന്നു. നേരിട്ടിടപെട്ട നാലു പേർക്കാണ് ക്വാറൻറീനിൽ പോകേണ്ടിവന്നത്. പൊതുവെ ജീവനക്കാരുടെ കുറവ് നേരിടുന്ന ആശുപത്രി പ്രവർത്തനത്തെ ഇത്​ ബാധിച്ചു. ഇന്നു മുതൽ ഒ.പിയിൽ വരുന്ന എല്ലാവർക്കും കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. രോഗികൾ കോവിഡ് മാനദണ്ഡം ലംഘിക്കുന്നതും ലാഘവത്തോടെ കാണുന്നതും സമൂഹത്തിൽ ഗുരുതര പ്രത്യാഘാതം സൃഷ്​ടിക്കുമെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story