Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2021 5:31 AM IST Updated On
date_range 16 April 2021 5:31 AM ISTകർണാടക സ്വദേശി തലക്കടിയേറ്റ് മരിച്ച നിലയിൽ ഒരാൾ കസ്റ്റഡിയിൽ
text_fieldsbookmark_border
ഉദുമ: കോട്ടിക്കുളത്ത് കർണാടക സ്വദേശിയായ മധ്യവയസ്കനെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചയാളുടെ പേരും വിലാസവും പൊലീസിന് ലഭ്യമായിട്ടില്ല. എന്നാൽ, കൊലനടത്തിയെന്നു കരുതുന്ന കോട്ടിക്കുളം സ്വദേശി ഉമേശനെ (35) ബേക്കൽ പൊലീസ് പാലക്കുന്നിൽനിന്ന് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് കൊലപാതകം നടന്നത്. വർഷങ്ങളായി പാലക്കുന്നിലും പരിസരങ്ങളിലും കണ്ടുവരുന്നയാളാണ് കൊല്ലപ്പെട്ട കർണാടക സ്വദേശി. കൂലിപ്പണിയുൾപ്പെടെ ചെയ്തുവരുന്ന മധ്യവയസ്കൻ കടത്തിണ്ണയിലും കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിലുമായാണ് രാത്രി അന്തിയുറങ്ങുന്നത്. വ്യാഴാഴ്ച പുലർച്ചെ കോട്ടിക്കുളം പള്ളിയിലേക്ക് പോയവരാണ് കോട്ടിക്കുളത്തെ കെ.എ. ട്രേഡേഴ്സ് എന്ന തേങ്ങ വ്യാപാര സ്ഥാപനത്തിനുമുന്നിൽ ഇയാളെ മരിച്ചുകിടക്കുന്നതായി കണ്ടത്. തുടർന്ന് ബേക്കൽ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കൊലക്ക് ഉപയോഗിച്ചതെന്നു കരുതുന്ന ബലമുള്ളതും നീളം കൂടിയതുമായ മരപ്പലക മൃതദേഹം കിടന്നിരുന്ന കടക്കു സമീപത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവു ശേഖരിച്ചു. ബേക്കൽ ഡിവൈ.എസ്.പി കെ.എ. ബിജുവും പൊലീസ് ഇൻസ്പെക്ടർ രതീഷും സ്ഥലത്തെത്തി അന്വേഷണം നടത്തി. മൃതദേഹം വിദഗ്ധ പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തെ ഗവ. കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story