Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനന്മയും സമൃദ്ധിയും...

നന്മയും സമൃദ്ധിയും പങ്കിട്ട്​ വിഷു ആഘോഷം

text_fields
bookmark_border
കോഴിക്കോട്: കോവിഡ്​ ആശങ്കക്കിടയിലും മേടപ്പുലരിയിൽ നന്മയും സമൃദ്ധിയും കണികണ്ട് നാട്​ വിഷു ആഘോഷിച്ചു. പുലർ​െച്ച മൂന്നരക്ക് തന്നെ ഉണർന്ന്​ കണികാണാൻ തലേദിവസം​ തന്നെ ഒരുക്കങ്ങൾ ചെയ്​തിരുന്നു. വിഷുവിഭവങ്ങൾ ഒരുക്കാൻ നഗരത്തിലെ പ്രധാന പച്ചക്കറി മൊത്തക്കച്ചവട കേന്ദ്രമായ പാളയത്തും തടമ്പാട്ടു താഴം കാർഷിക വിപണന കേന്ദ്രത്തിലുമെല്ലാം നല്ല തിരക്കായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച്​ ഇത്തവണ പടക്കങ്ങൾ കൂടുതൽ പൊട്ടി. പടക്കകടകളിലും തലേന്ന്​ നല്ല തിരക്കായിരുന്നു. വിഷുപ്പിറ്റേന്നും നഗരത്തിൽ തിരക്കുണ്ടായിരുന്നു. ബീച്ചുകളിലും മാനാഞ്ചിറ സ്​ക്വയറിലും മറ്റും കോവിഡ്​ നിയന്ത്രണങ്ങൾ നടപ്പാക്കാൻ അധികൃതർ പാടുപെട്ടു. മിഠായി തെരുവിലും മാവൂർ റോഡിലും പാളയത്തുമെല്ലാം ആളുകളെ നിയന്ത്രിക്കാൻ പൊലീസുണ്ടായിരുന്നു. വിഷു ദിവസം നഗരത്തിലെ ക്ഷേത്രങ്ങളിൽ ഏറെ പേർ കുടുംബസമേതം ദർശനം നടത്തി. കഴിഞ്ഞ തവണ കോവിഡ്​ നിയന്ത്രണം കാരണം മിക്ക ക്ഷേത്രങ്ങളിലും വിശ്വാസികൾക്ക്​ പ്രവേശനമുണ്ടായിരുന്നില്ല. റമദാൻ വ്രതക്കാലം കൂടിയായതിനാൽ അയൽ വീടുകളിലും മറ്റുമുള്ള സൗഹൃദ വിഷു സൽക്കാരങ്ങൾ നോമ്പുതുറക്ക്​ ശേഷമാണ്​​​ പലയിടത്തും നടന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story