Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറമദാൻ വിശേഷം

റമദാൻ വിശേഷം

text_fields
bookmark_border
ആത്മീയ വായനക്ക്​ ഓഫറുകളുടെ കാലം കോഴിക്കോട്​: വ്രതനാളുകളിൽ പുസ്​തകക്കടകളിൽ ഓഫറുകളുടെ കാലം. ഖുർആൻ, ഹദീസ്​, ചരിത്രം തുടങ്ങിയവയെല്ലാം നഗരത്തിലെ കടകളിൽ നന്നായി വിറ്റുപോകുന്നു. വ്രതം, ദാനധർമങ്ങൾ​ തുടങ്ങിയവ വിവരിക്കുന്ന കർമശാസ്​ത്ര പുസ്​തകങ്ങൾക്കും ആളേറെയുണ്ട്​. ഖുർആൻ -നബിചര്യ പാരായണവും പഠനവും റമദാനിൽ ഏറെ പ്രതിഫലം ലഭിക്കുന്നതാണെന്നാണ്​ വിശ്വാസം​. വിശുദ്ധ ഗ്രന്ഥങ്ങളും മറ്റും വാങ്ങാൻ ഏറെ പേർ റമദാൻ മാസം തിരഞ്ഞെടുക്കുന്നു. നഗരത്തിലെ ഇസ്​ലാമിക ഗ്രന്ഥങ്ങൾ വിൽക്കുന്ന കടകളിലെല്ലാം പ്രത്യേക റമദാൻ ഓഫറുകളുണ്ട്​. 75 കൊല്ലത്തിലേറെ പ്രവർത്തന പാരമ്പര്യമുള്ള കോഴിക്കോട്​ ഇസ്​ലാമിക്​ പബ്ലിഷിങ്​ ഹൗസിൽ മേയ്​​ ​12 വരെ റമദാൻ പ​ുസ്​തകോത്സവമാണ്​. 400 രൂപയുടെ പുസ്​തകം 290 രൂപക്കും 1000 രൂപയുടേത്​ 690 രൂപക്കും 3000 രൂപയുടേത്​ 1990നും ലഭിക്കും. ഇതുകൂടാതെ വിവിധ ഖുർആൻ പരിഭാഷകൾക്കും ഹദീസ്​, കർമശാസ്​ത്ര ​ഗ്രന്ഥങ്ങൾക്കും പ്രത്യേക ഇളവുകളുണ്ട്​. മാവൂർ റോഡ്​ മർകസ്​ കോംപ്ലക്​സ്​, പാളയം മസ്​ജിദ്​ ബസാർ തുടങ്ങി വിവിധയിടങ്ങളിലും ആത്മീയ പുസ്​തകങ്ങൾ അന്വേഷിച്ച്​ ഏറെ പേർ എത്തുന്നു. കോവിഡ്​ മുൻകരുതലി​‍ൻെറ ഭാഗമായി പുസ്​തകങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്ന സംവിധാനവും മിക്ക കടകളിലും തുടങ്ങിക്കഴിഞ്ഞു​. നേരിട്ട്​ വിൽക്കുന്നപോലെ തന്നെ ഓൺലൈൻ പുസ്​തക വിൽപനയും സജീവമാണെന്ന്​ മാവൂർ റോഡിലെ വചനം ബുക്ക്​​ സ്​റ്റാൾ നടത്തിപ്പുകാർ പറഞ്ഞു. റമദാനുമായി ബന്ധപ്പെട്ട 6000 രൂപ വിലയുള്ള 19 പുസ്​തകങ്ങൾ 4500 രൂപക്ക്​ ലഭ്യമാണ്​. സംസ്​ഥാനത്ത്​ എവിടെനിന്നും കോഴിക്കോ​ട്ടെ കടകളിലെ പുസ്​തകങ്ങൾ ഓൺലൈനിൽ ലഭ്യമാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story