Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​െട്രയിനിൽ കുഴഞ്ഞുവീണു...

​െട്രയിനിൽ കുഴഞ്ഞുവീണു മരിച്ചു

text_fields
bookmark_border
വടകര: പ്രമുഖ സഹകാരിയും സി.പി.എം വടകര ഏരിയ കമ്മിറ്റി അംഗവും വടകര സഹകരണ ആശുപത്രി പ്രസിഡൻറുമായ എം. പത്മനാഭൻ മാസ്​റ്റർ (71) ​െട്രയിനിൽ കുഴഞ്ഞുവീണ് മരിച്ചു. കേരള ഹോസ്പിറ്റൽ ഫെഡറേഷൻ യോഗത്തിന്​ തിരുവനന്തപുരത്ത് പോയി തിരിച്ചുവരും വഴി ​​െട്രയിനിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കെ.എസ്.വൈ.എഫ് വടകര താലൂക്ക് കമ്മിറ്റി അംഗം, വില്യാപ്പള്ളി പഞ്ചായത്ത് സെക്രട്ടറി, ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റിയുടെ ആദ്യ പ്രസിഡൻറ്, ജില്ല കമ്മിറ്റി അംഗം, കർഷക സംഘം വടകര ഏരിയ പ്രസിഡൻറ്​, ജില്ല കമ്മിറ്റി അംഗം, കെ.എസ്​.ടി.എ തോടന്നൂർ സബ് ജില്ല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഏഷ്യ-പസിഫിക് ഹെൽത്ത് കോഓപറേറ്റിവ് ഓർഗനൈസേഷൻ ഡയറക്ടർ, കേരള സംസ്ഥാന സഹകരണ ഫെഡറേഷൻ ചെയർമാൻ, കേരള സംസ്ഥാന സർക്കിൾ സഹകരണ യൂനിയൻ എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. മന്തരത്തൂർ യു.പി സ്കൂളിൽ സംസ്കൃതം അധ്യാപകനായിരുന്നു. പിതാവ്​: പരേതനായ കൃഷ്ണക്കുറുപ്പ്. മാതാവ്​: പരേതയായ ഓമന അമ്മ. ഭാര്യ: പി.പി. രഞ്ജിനി (വടകര നഗരസഭ മുൻ ചെയർപേഴ്​സൻ). മകൾ: അഡ്വ. അണിമ. മരുമകൻ: രൂപക്. സഹോദരങ്ങൾ: ദേവി, ഗൗരി, വിജയലക്ഷ്മി, പ്രഭാകരൻ, പരേതരായ കാർത്യായനി അമ്മ, കല്യാണിക്കുട്ടി ടീച്ചർ. ബൈക്ക് യാത്രികൻ കുഴഞ്ഞുവീണ് മരിച്ചു കുറ്റ്യാടി: ബൈക്കിൽ ആശുപത്രിയിലേക്ക് വന്നയാൾ കുഴഞ്ഞുവീണ് മരിച്ചു. പാലേരി പാറക്കടവിലെ ഏരത്ത് മുഹമ്മദലിയാണ് (58) കെ.എം.സി ആശുപത്രിക്കു പുറത്ത് റോഡിൽ ബൈക്ക് പാർക്ക് ചെയ്തയുടനെ കുഴഞ്ഞുവീണത്. ബുധനാഴ്ച രാവിലെ ചെമ്മരത്തൂരിലെ മകളുടെ വീട്ടിൽനിന്ന് പാലേരിയിലെ സ്വന്തം വീട്ടിലേക്ക് വരുകയായിരുന്നു. യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ ആശുപത്രിയിലേക്ക് തിരിച്ചതായിരുന്നു. വീണത് ബൈക്കി​‍ൻെറ അരികിലായതിനാൽ ആളുകൾ കാണാൻ വൈകി. പിന്നീട് കണ്ടെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് പൊലീസിലെത്തി മൃതദേഹം കുറ്റ്യാടി ഗവ. ആശുപത്രിയിലേക്ക് മാറ്റി. അവിടെനിന്ന് കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ച് പോസ്​റ്റ്​മോർട്ടം ചെയ്തു. സ്വകാര്യ കോൺട്രാക്ടറാണ്. സി.പി.എം പാലേരി ലോക്കൽ കമ്മിറ്റിയംഗം, കർഷക സംഘം പാലേരി മേഖല ജോയൻറ്​ സെക്രട്ടറി, പ്രവാസി സംഘം ചങ്ങരോത്ത് പഞ്ചായത്ത് സെക്രട്ടറി, ചങ്ങരോത്ത് പഞ്ചായത്ത് സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയാണ്. ഭാര്യ: സാറ (പൈങ്ങോട്ടായി). മക്കൾ: ലുബ്ന (അധ്യാപിക, വടക്കുമ്പാട് ഹൈസ്കൂൾ), ലബീബ് (ഖത്തർ). മരുമകൻ: (നൗഷാദ് ചെമ്മരത്തൂർ). സഹോദരങ്ങൾ: കുഞ്ഞമ്മദ്, കുഞ്ഞയിശ, സഫിയ, ഇ. ബഷീർ (ഖത്തർ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story