Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാഴ്​ചയുടെ ​കനം...

കാഴ്​ചയുടെ ​കനം നിറച്ച്​ 'പൂജ്യം'

text_fields
bookmark_border
കോഴിക്കോട്​: കാഴ്​ചയുടെ കൗതുകം ഒട്ടും ചോരാതെ ഒരു ഫ്രെയിമിനകത്തേക്ക്​ അവയെ പ്രതിഷ്​ഠിക്കുകയാണ്​ ലളിതകല അക്കാദമി ആർട്ട്​ ഗാലറിയിലെ പൂജ്യം എന്ന ഫോ​ട്ടോ പ്രദർശനം. ഫോ​ട്ടോഗ്രാഫറായ ദേവരാജ്​ ദേവൻ കാമറയിൽ പകർത്തിയ 37 ചിത്രങ്ങളാണ്​ പ്രദർശനത്തിനുള്ളത്​. ഡല്‍ഹി, വാരണാസി, തമിഴ്‌നാട്, ഫോര്‍ട്ടുകൊച്ചി എന്നിവിടങ്ങളില്‍ നിന്നുള്ള മനോഹര നിമിഷങ്ങള്‍ പകര്‍ത്തിയതിനൊപ്പം കാഴ്​ചയുടെ പുതിയൊരു അനുഭവതലം കൂടി ചിത്രങ്ങളിൽ അവതരിപ്പിക്കുന്നുണ്ട് ദേവരാജ്. തെരുവുകളിലെ അപ്രതീക്ഷിത നിമിഷങ്ങളാണ് ഫോ​ട്ടോകളിലുടനീളം കാണുന്നത്. കാഴ്ചക്കാരനെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ടിവ. കാഴ്ചകളോടുള്ള ഇഷ്മാണ് തന്നെ ഫോട്ടോഗ്രാഫറാക്കിയതെന്ന് ദേവരാജ് പറയുന്നു. കാഴ്​ചകളെ അതി​‍ൻെറ പുതുമയും കൗതുകവും നഷ്​ടപ്പെടാതെ പകർത്താനും അദ്ദേഹത്തിനായിട്ടുണ്ട്​. വാരണാസിയിലെ തണുപ്പില്‍ പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുന്ന ദൃശ്യവും, കാറിനു മുകളില്‍ കിടന്നുവിശ്രമിക്കുന്ന ബുദ്ധനും, ഗജമുഖനു മുന്നില്‍ ആനയുടെ തൊപ്പി ധരിച്ചുനിൽക്കുന്ന കുട്ടിയും, ഹോളി ആഘോഷിച്ച്​ നിറങ്ങളിൽ ആറാടിയിരിക്കുന്ന ചെറുപ്പക്കാരുമെല്ലാം കാഴ്​ചക്കാരനുമുന്നിൽ ആ നിമിഷങ്ങളെ പുനർജനിപ്പിക്കുന്ന​ു​. ​പ്രദർശനം ഫെബ്രുവരി 15 വരെ തുടരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story