Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'ഓണത്തിന് ഒരു മുറം...

'ഓണത്തിന് ഒരു മുറം പച്ചക്കറി': അഷ്‌റഫ്‌ കപ്പോടത്തിന് അംഗീകാരം

text_fields
bookmark_border
തിരുവമ്പാടി: 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ മികവിന് കൂടരഞ്ഞിയിലെ അഷ്റഫ് കപ്പാടത്തിന് അംഗീകാരം. കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പി​ൻെറ ജില്ല അവാർഡിനാണ്​ അർഹനായത്​. കൂടരഞ്ഞിയിലെ കേബിൾ ടി.വി ഓപറേറ്ററായ അഷ്റഫ് ത​ൻെറ വീട് ഉൾപ്പെടുന്ന പത്തു സൻെറ്​ സ്ഥലത്താണ് ക്യഷിയുടെ പുതുരീതികള്‍ പരീക്ഷിക്കുന്നത്. മട്ടുപ്പാവിലും വീട്ടുമുറ്റത്തും അക്വാപോണിക്സ്, മഴമറകൃഷി, സ്വന്തമായി വികസിപ്പിച്ചെടുത്ത ഓട്ടോമാറ്റിക് തിരിനന, തുള്ളിനന എന്നിവയിലൂടെയാണ് പച്ചക്കറി വളർത്തുന്നത്. അടുക്കള മാലിന്യങ്ങള്‍ കമ്പോസ്​റ്റാക്കി മാറ്റാനുള്ള ഇരട്ട ടാങ്കോടുകൂടിയ ബയോഗ്യാസ് സംവിധാനവും കോഴിമുട്ട വിരിയിക്കാനുള്ള ഇന്‍ക്യുബേറ്റര്‍ സംവിധാനവും വീട്ടുമുറ്റത്ത് ഒരുക്കിയിട്ടുണ്ട്. കോടഞ്ചേരി കൃഷിഭവന് കീഴിലെ ഡെന്നീസ് സെബാസ്​റ്റ്യൻ രണ്ടാം സ്ഥാനവും കാക്കൂർ കൃഷിഭവന് കീഴിലെ ഇ.ഷീല മൂന്നാം സ്ഥാനവും നേടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story