Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2021 5:36 AM IST Updated On
date_range 9 Feb 2021 5:36 AM ISTഉബർ ഓട്ടോ സർവിസ് കോഴിക്കോട്ടും
text_fieldsbookmark_border
കോഴിക്കോട്: ഓൺലൈൻ അധിഷ്ഠിത ടാക്സി സർവിസായ ഉബറിൻെറ ഓട്ടോ സർവിസ് കോഴിക്കോട്ടും തുടങ്ങുന്നു. കൊച്ചി, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങൾക്കുശേഷമാണ് സർവിസ് കോഴിക്കോട്ടേക്കുകൂടി വ്യാപിപ്പിക്കുന്നത്. സുരക്ഷിതമായി വീടുകളിൽനിന്നുള്ള പിക്കപ്പ്, തടസ്സമില്ലാത്ത റൈഡുകൾ, ചെലവുകുറഞ്ഞ സ്പർശന രഹിത പേമൻെറ് തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. ഉബർ ഗോ, പ്രീമിയർ, ഇൻറർസിറ്റി തുടങ്ങിയ നിരവധി സേവനങ്ങൾ ഉബർ കോഴിക്കോട്ട് ലഭ്യമാക്കും. പരമ്പരാഗത രീതിയിൽനിന്ന് മാറി ഓട്ടോറിക്ഷ വിളിക്കുന്ന രീതിയിലേക്ക് ഇ-മെയിൽ പ്രചരിപ്പിക്കുകയും ലക്ഷ്യമിടുന്നു. ഓട്ടോഡ്രൈവർമാരുടെ വരുമാനം വർധിപ്പിക്കാനും സമയം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനും അവസരങ്ങൾ വിപുലമാക്കാനും ഉബർ ഓട്ടോ സഹായിക്കുമെന്ന് ഉബർ ദക്ഷിണേന്ത്യ, ഈസ്റ്റ് ജനറൽ മാനേജർ സുബോധ് സാംഗ്വാൻ പറഞ്ഞു. സുരക്ഷയുടെ ഭാഗമായി ഒട്ടേറെ സുരക്ഷ പദ്ധതികൾ ഉബർ നടപ്പാക്കിയിട്ടുണ്ട്. ഗോ ഓൺലൈൻ ചെക്ക്ലിസ്റ്റ്, നിർബന്ധ മാസ്ക് നയം, പ്രീ-ട്രിപ് മാസ്ക് പരിശോധന, സുരക്ഷകാര്യങ്ങളിൽ ഡ്രൈവർമാർക്ക് നിർബന്ധ വിദ്യാഭ്യാസം തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. സുരക്ഷിതമല്ലെന്നു തോന്നിയാൽ റൈഡർ മാർക്കും ഡ്രൈവർമാർക്കും ട്രിപ്പുകൾ റദ്ദ് ചെയ്യാനുള്ള പോളിസിയും കമ്പനി പുതുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story