Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2021 5:36 AM IST Updated On
date_range 9 Feb 2021 5:36 AM ISTകോവിഡ് വ്യാപനം: ചോറോടും ഒഞ്ചിയത്തും നിയന്ത്രണം കര്‍ശനമാക്കുന്നു
text_fieldsbookmark_border
lead corona slug വെക്കുക രോഗബാധ രഹസ്യമാക്കി വെക്കുന്ന പ്രവണത ഏറുന്നു വടകര: ഇടവേളക്കു ശേഷം വീണ്ടും കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ചോറോട്, ഒഞ്ചിയം പഞ്ചായത്തുകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചു. നടപടികള്‍ ആരംഭിച്ചു. ചോറോട് കോവിഡ് പോസിറ്റിവായവരുടെ എണ്ണം കുതിച്ചുയരുകയാണ്. 100ലേറെപ്പേര്‍ വീട്ടിലും ആശുപത്രിയിലുമായി ചികിത്സയില്‍ കഴിയുന്നുണ്ട്. നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍വകക്ഷിയോഗം തീരുമാനമെടുത്തു. ചോറോട് ദിനം പ്രതി 25നു മുകളിലാണ് കോവിഡ് നിരക്ക്. സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന പരിശോധനയില്‍ പോസിറ്റിവ് നിരക്ക് കൂടുന്നുണ്ട്. സെക്ട്രറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കും. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. ഒഞ്ചിയം പഞ്ചായത്തുതല മോണിറ്ററിങ് സമിതി സര്‍വകക്ഷിയോഗമാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്. ഗ്രാമസഭകള്‍, വര്‍ക്കിങ് ഗ്രൂപ്, വികസന സെമിനാര്‍ എന്നിവ മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും. ആര്‍.ആര്‍.ടി. പുനഃസംഘടിപ്പിക്കും. കല്യാണം, മരണം മറ്റു ചടങ്ങുകള്‍ എന്നിവ ആര്‍.ആര്‍.ടി, പൊലീസ്, ആരോഗ്യ വിഭാഗങ്ങളുടെ അറിവോടെ നടത്തണം. വാഗ്ഭടാനന്ദ പാര്‍ക്കില്‍ രണ്ടാഴ്ച സന്ദര്‍ശനം വിലക്കും. ഹോട്ടലുകള്‍ എട്ടുവരെയും മറ്റു കടകള്‍ ഏഴുവരെയും മാത്രമേ തുറക്കാവൂ. രോഗലക്ഷണമുള്ളവര്‍ നിര്‍ബന്ധമായും പരിശോധനക്ക് വിധേയമാകണമെന്ന് അധികൃതര്‍ അറിയിച്ചു. രോഗമുള്ളവര്‍ പുറത്തുപറയാതെ സ്വയം ചികിത്സ നടത്തുന്ന പ്രവണ ഏറി. പ്രാഥമിക സമ്പര്‍ക്കം കണ്ടെത്തി പരിശോധന ശക്തമാക്കാനാണ് പഞ്ചായത്ത് അധികൃതരുടെ തീരുമാനം. യോഗത്തില്‍ ചോറോട് പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ഡോ. ഡെയ്സി ഗോര, വൈസ് പ്രസിഡൻറ് രേവതി പെരുവാണ്ടി, ഇ. നാരായണന്‍, പി.എം. രാജന്‍, സി.വി. മുസ്തഫ, രാമചന്ദ്രന്‍ കൊല്ലിയോടി, കെ.വി. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story