Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുറക്കാട് - തുറയൂർ...

പുറക്കാട് - തുറയൂർ റോഡ് തകർച്ചയിൽ

text_fields
bookmark_border
പയ്യോളി: തിക്കോടി ഗ്രാമപഞ്ചായത്തിലെ പുറക്കാടുനിന്ന് തുറയൂരിലേക്കുള്ള റോഡ് തകർന്നു. തിക്കോടി - തുറയൂർ ഗ്രാമപഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന രണ്ടര കി.മീ. റോഡി​‍ൻെറ ചില ഭാഗങ്ങൾ പൂർണമായും ചില സ്ഥലങ്ങളിൽ ഭാഗികമായും തകർന്ന അവസ്ഥയിലാണ്​. പുറക്കാട് കെട്ടുമ്മൽ ഭാഗത്തുനിന്ന് സഞ്ചരിക്കുമ്പോൾ ഒരു കി.മീ. പിന്നിട്ട ശേഷമാണ് ഉപരിതലം അടർന്ന നിലയിൽ വൻകുഴികൾ രൂപപ്പെട്ടത്. ഓ​ട്ടോകൾ അടക്കം സർവിസ്​ ഇല്ലാത്ത ഇവിടെ ഇപ്പോൾ ഇരുചക്രവാഹനങ്ങൾപോലും ഓടിക്കാൻ പറ്റാത്ത അവസ്ഥയാണ്​. രണ്ടു വർഷത്തിലധികമായി റീ - ടാറിങ്ങും കുഴികളടക്കൽ പ്രവൃത്തിയും നടത്തിയിട്ടില്ല. തുറയൂർ - മണിയൂർ ഗ്രാമപഞ്ചായത്തിലുള്ളവർക്ക് കൊയിലാണ്ടി ആനക്കുളം വഴി ദേശീയപാതയിൽ എത്താനുള്ള എളുപ്പവഴി കൂടിയാണിത്​. മഴക്കാലത്തിന് മുമ്പെങ്കിലും റോഡ് നന്നാക്കണമെന്നാണ്​ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story