Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമെഡിക്കൽ കോളജിൽ രോഗിയെ...

മെഡിക്കൽ കോളജിൽ രോഗിയെ മയക്കാതെ തലച്ചോറിലെ മുഴ നീക്കം ചെയ്​തു

text_fields
bookmark_border
കോഴിക്കോട്​: മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ആദ്യമായി രോഗിയെ മയക്കാതെ തലച്ചോറിലെ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. 45കാരനായ രോഗിക്കാണ് ശസ്ത്രക്രിയ നടത്തിയത്. രോഗി പൂർണബോധത്തിലുള്ളപ്പോൾ ചെയ്യേണ്ട ശസ്ത്രക്രിയയാണ് ഇതെന്ന്​ ന്യൂറോ സർജറി വിഭാഗം തലവൻ ​പ്രഫ. ഡോ. രാജീവ​ൻ പറഞ്ഞു. മെഡിക്കൽ കോളജിൽ ആദ്യമായാണ്​ ഇത്തരം നൂതന ശസ്​ത്രക്രിയ​. തലച്ചോറിൽ കൈയും കാലും നിയന്ത്രി​ക്കുന്ന ഭാഗത്തായിരുന്ന രോഗിക്ക്​ മുഴ​. ശസ്ത്രക്രിയ ചെയ്യുന്ന സമയത്ത് രോഗിയുടെ കൈക്കും കാലിനും തളർച്ച ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് രോഗി ബോധത്തോടെയുണ്ടാവേണ്ടത് ആവശ്യമാണ്. അതിനാൽ തലയോട്ടി തരിപ്പിക്കുകമാത്രം ചെയ്താണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്​. രോഗിയെ മയക്കാതെ ശസ്​ത്രക്രിയ സമയത്തും നിരന്തരം സംവദിച്ച്​, കൈകാലുകൾ ഇളക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയതെന്ന്​ ഡോക്​ടർമാർ പറഞ്ഞു. ഫെബ്രുവരി എട്ടിന് രാവിലെ എട്ടരയോടെ ആരംഭിച്ച ശസ്ത്രക്രിയ മൂന്നു മണിക്കൂർ നീണ്ടു. ശസ്ത്രക്രിയക്ക് ശേഷം രോഗിക്ക് സാധാരണപോലെ എഴുന്നേറ്റുനിൽക്കാനും വെള്ളം കുടിക്കാനും മറ്റും സാധിക്കുമെന്നതാണ് ഉണർന്നിരിക്കെ നടത്തുന്ന ശസ്ത്രക്രിയയുടെ പ്രത്യേകത. ഈ ശസ്ത്രക്രിയക്ക് അനുഭവസമ്പന്നരായ ഡോക്ടർമാർ, അനസ്തീഷ്യ വിഭാഗം, നൂതനമായ മോണിറ്ററിങ്​ സംവിധാനങ്ങൾ, പുതിയ മരുന്നുകൾ എന്നിവ ആവശ്യമാണ്. ശസ്ത്രക്രിയക്ക്​ രോഗി കൂടി പൂർണസജ്ജമാണ് എങ്കിൽ മാത്രമേ വിജയിക്കുകയുള്ളൂവെന്ന് ഡോ. രാജീവ​ൻ പറഞ്ഞു. ഡോ. രാജീവ​‍ൻെറ നേതൃത്വത്തിൽ ഡോ. വിജയൻ, ഡോ. രാധാകൃഷ്​ണൻ, ഡോ. റസ്​വി, ഡോ. വിനീത്​, ഡോ. ഷാനവാസ്​ എന്നിവരാണ്​ ശസ്​ത്രക്രിയ നടത്തിയത്​. അനസ്​തേഷ്യ വിഭാഗത്തിലെ ഡോ. ബിനു, ഡോ. ഷഫ്​ന, ഡോ. ഹുസ്​ന എന്നിവരും സഹകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story