Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2021 5:43 AM IST Updated On
date_range 5 Feb 2021 5:43 AM ISTവ്യാപാരി വ്യവസായി സമിതി ഓഫിസ് ഉദ്ഘാടനവും ആദരിക്കലും
text_fieldsbookmark_border
കോവൂർ: വ്യാപാരി വ്യവസായി സമിതി കോവൂർ യൂനിറ്റ് ഓഫിസ് ഉദ്ഘാടനവും ആദരിക്കൽ ചടങ്ങും മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ഫൈസൽ കോവൂർ അധ്യക്ഷത വഹിച്ചു. വേൾഡ് ബിസിനസ് ഏഞ്ചൽസ് ഇൻവെസ്റ്റ്മൻെറ് ഫോറത്തിൻെറ ഇന്ത്യൻ സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ട ഹാരിസ് എം. കോവൂരിന് മേയർ ഉപഹാരം നൽകി. വാർഡ് കൗൺസിലർമാരായ സോമൻ, ഡോ.അജിത, മോഹനൻ, സുരേഷ്‌കുമാർ, മുൻ മേയർ എം.എം. പത്മാവതി എന്നിവരെ പൊന്നാടയണിയിച്ചു. ഡെപ്യൂട്ടി മേയർ മുസഫർ അഹമ്മദ് യൂനിറ്റിൻെറ സഹായ വിതരണം നടത്തി. 1971ൽ സംസ്ഥാനതലത്തിൽ നടത്തിയ സൈക്കിൾ ചവിട്ട് മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ മൂസയെ ഡെപ്യൂട്ടി മേയർ ആദരിച്ചു. വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡൻറ് സൂര്യ ഗഫൂർ, സി.കെ. വിജയൻ, മുഹമ്മദ് ഇക്ബാൽ, മരക്കാർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഹസ്സൻകോയ സ്വാഗതവും പി.വി. മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു. vyapari samithi വേൾഡ് ബിസിനസ് ഏഞ്ചൽസ് ഇൻവെസ്റ്റ്മൻെറ് ഫോറത്തിൻെറ ഇന്ത്യൻ സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ട ഹാരിസ് എം. കോവൂരിന് വ്യാപാരി വ്യവസായി സമിതിയുടെ ഉപഹാരം മേയർ ഡോ.ബീന ഫിലിപ്പ് സമ്മാനിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story