Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2021 5:43 AM IST Updated On
date_range 5 Feb 2021 5:43 AM IST'ഹരിത ആരോഗ്യഭവനം' പദ്ധതിയുമായി ആസ്റ്റര്‍ മിംസ്
text_fieldsbookmark_border
കോഴിക്കോട്: കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് കോര്പറേഷന് കേന്ദ്രീകരിച്ച് 'ഹരിത ആരോഗ്യ ഭവനം' പദ്ധതിയുമായി ആസ്റ്റര്‍ മിംസ്. ഹരിത കേരള മിഷന്, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ്, നിറവ് ഓര്‍ഗാനിക് വില്ലേജ്, പൊട്ടാഫോ എന്നിവരുമായി സഹകരിച്ചാണ് പദ്ധതിക്ക് രൂപം നല്‍കിയത്. കോര്പറേഷൻ പരിധിയിലെ റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ക്ക് ഈ നൂറുദിന കര്‍മപദ്ധതിയില്‍ പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യുന്ന അസോസിയേഷനുകളിലെ പ്രതിനിധികൾക്ക് ആദ്യ ക്ലാസ് നല്‍കും. ഓരോ റെസിഡൻറ്സ് അസോസിയേഷനുകളിലെയും ഭവനങ്ങളില്‍ നടപ്പാക്കേണ്ട ഹരിതവത്കരണ പദ്ധതികള്‍, മാലിന്യ നിർമാർജന പദ്ധതികള്‍, അടിസ്ഥാന ജീവന്‍രക്ഷാ മാർഗങ്ങളിലുള്ള ക്ലാസുകള്‍ തുടങ്ങിയവ വിവിധ ഘട്ടങ്ങളിലായി ഓരോ റെസിഡൻറ്സ് അസോസിയേഷനുകളിലും നടപ്പാക്കും. മികച്ച രീതിയില്‍ പദ്ധതി നടപ്പാക്കിയ അസോസിയേഷന് ഒരു ലക്ഷവും രണ്ടാംസ്ഥാനത്തിന് അമ്പതിനായിരവും മൂന്നാംസ്ഥാനത്തിന് 25,000 രൂപയും സമ്മാനം നൽകും. മികച്ച രീതിയില്‍ പദ്ധതി നടപ്പാക്കിയ ഭവനങ്ങള്‍ക്ക് പതിനായിരം രൂപ വീതം പത്ത് വീടുകള്‍ക്കായി നൽകും. പദ്ധതി ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹ്മ്മദ് ഉദ്ഘാടനം ചെയ്തു. കോർപറേഷന് കൗണ്‍സിലറും ഐ.എം.എ മുന്‍ പ്രസിഡൻറുമായ ഡോ. പി.എൻ. അജിത മുഖ്യാതിഥിയായിരുന്നു. ആസ്റ്റര്‍ മിംസ് സി.ഇ.ഒ ഫര്ഹാന് യാസിന് അധ്യക്ഷത വഹിച്ചു. ഡോ.കെ.വി. ഗംഗാധരൻ അർബുദ ദിന സന്ദേശം നൽകി. ഡോ. ഇ.കെ. സുരേഷ്കുമാര്‍, ഡോ. മോഹന്‍ദാസ് നായര്‍, ബാബു പറമ്പത്ത്, ഡോ. എം.പി. അനൂപ്, ഡോ. എം.ആർ. കേശവന്, സി.പി.എം ഷറഫുദ്ദീൻ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story