Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രമുഖരുമായി പ്രതിപക്ഷ...

പ്രമുഖരുമായി പ്രതിപക്ഷ നേതാവി​‍െൻറ മുഖാമുഖം

text_fields
bookmark_border
പ്രമുഖരുമായി പ്രതിപക്ഷ നേതാവി​‍ൻെറ മുഖാമുഖം കോഴിക്കോട്​: നഗരത്തിലെ പ്രമുഖരുമായി പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല മുഖാമുഖം നടത്തി. വ്യാഴാഴ്​ചത്തെ ഐശ്വര്യ കേരള യാത്ര തുടങ്ങുന്നതിന്​ മുമ്പായിരുന്നു പരിപാടി. ചർച്ചയിലുയർന്ന ആവശ്യങ്ങൾ പരിശോധിച്ച്​ പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്ന്​ ചെന്നിത്തല പറഞ്ഞു. മാനാഞ്ചിറ-വെള്ളിമാടുകുന്ന്​ റോഡ്​ നവീകരണത്തിന്​ മതിയായ പരിഗണന നൽകണമെന്നും മലബാറിൽ രാജ്യാന്തര കായിക സ്​​േ​റ്റഡിയം വേണമെന്നും ആവശ്യമുയർന്നു. വ്യാപാര വ്യവസായ മേഖലകളിലുള്ളവരും സംഘടന പ്രതിനിധികളും പങ്കെടുത്തു. മുൻ മേയർ സി.ജെ. റോബിൻ, നഗരസഭ പ്രതിപക്ഷ നേതാവ്​ കെ.സി. ശോഭിത, സി.എൻ. വിജയകൃഷ്ണൻ, ഐ.പി. പുഷ്പരാജ്, എൻ.കെ. മുഹമ്മദലി, യു. അബ്​ദുറഹിമാൻ, സി.എം. ഉമ്മർകോയ, ടി.കെ. സുനിൽകുമാർ, ടി.എ. ലിസി, കമാൽ വരദൂർ, രമേശ് ബാബു, പാലക്കണ്ടി അബ്​ദുൽ മജീദ്്​്, വി.കെ.വി. അസീസ്, പി. ബാലൻ, കരുപ്പാളി ചിന്നൻ, സി.എ. ഉമർകോയ, പി.ഐ. അജയൻ, കെ. ഉദയകുമാർ തുടങ്ങി വിവിധ മേഖലയിലുള്ളവർ സംബന്ധിച്ചു. ബേപ്പൂർ രാധാകൃഷ്ണൻ സ്വാഗതവും അഡ്വ.എം. രാജൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story