Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2021 5:43 AM IST Updated On
date_range 5 Feb 2021 5:43 AM ISTജെ.ഡി.ടി ഇസ്ലാം ഹൈസ്കൂൾ വിദ്യാർഥികളുടെ കൂട്ടായ്മയിൽ നിർമിച്ച വീട് കൈമാറി
text_fieldsbookmark_border
സഹപാഠിക്ക് നിർമിച്ച വീട് കൈമാറി ജെ.ഡി.ടി ഇസ്ലാം ഹൈസ്കൂൾ വിദ്യാർഥികളുടെ കൂട്ടായ്മയിലാണ് നിർമിച്ചത് വെള്ളിമാടുകുന്ന്: വീടെന്നത് സ്വപ്നം മാത്രമായിരുന്ന കൂട്ടുകാരിക്കും കുടുംബത്തിനും വീട് നിർമിച്ചു നൽകി ജെ.ഡി.ടി ഇസ്ലാം ഹൈസ്കൂൾ വിദ്യാർഥികൾ. പാഠപുസ്തകങ്ങളിൽ നിന്ന് പഠിച്ച നന്മയുടെ നല്ല പാഠങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കിയാണ് സ്കൂളിൽ ആവിഷ്കരിച്ച സാന്ത്വനതീരം പദ്ധതിയുടെ ഭാഗമായി വിദ്യാർഥികളും പി.ടി.എയും മാനേജ്മൻെറും ചേർന്ന് വീട് നിർമിച്ചു നൽകിയത്. വിദ്യാർഥികൾ മുന്നിട്ടിറങ്ങിയപ്പോൾ നിരവധിപേർ വീട് നിർമാണത്തിന് സഹകരിച്ചു. വ്യാഴാഴ്ച നടക്കുന്ന ചടങ്ങിൽ ജെ.ഡി.ടി ഇസ്ലാം പ്രസിഡൻറ് സി.പി. കുഞ്ഞുമുഹമ്മദ് വീടിൻെറ താക്കോൽ കുടുംബത്തിന് കൈമാറി. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ഇ. അബ്ദുൽ ഗഫൂർ, പി.ടി.എ പ്രസിഡൻറ് അബ്ദുൽ ജബ്ബാർ, അധ്യാപകരായ കെ. അഷ്റഫ്, കെ.കെ. അബ്ദുൽ മജീദ്, പി. ഹാരിസ് എന്നിവർ സംബന്ധിച്ചു. മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, മറ്റു ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഓൺലൈനായി ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story