Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2021 5:43 AM IST Updated On
date_range 5 Feb 2021 5:43 AM ISTകൊടുവള്ളിയിൽ ഗാരൻറി ആഭരണ കട കുത്തിത്തുറന്ന് മോഷണം
text_fieldsbookmark_border
കൊടുവള്ളി: ടൗണിൽ സ്വർണം ഗാരൻറി ആഭരണങ്ങൾ വിൽപന നടത്തുന്ന കട കുത്തിത്തുറന്ന് മോഷണം. വടക്കം വീട്ടിൽ രാജീവൻെറ ഉടമസ്ഥതയിലുള്ള ബേബി ഗോൾഡ് ആൻഡ് ഗാരൻറി ഗോൾഡ് ആഭരണ കടയിലാണ് മോഷണം. 60 ഗ്രാം സ്വർണവും 25,000 രൂപയും മൂന്നര ലക്ഷത്തോളം വിലവരുന്ന സ്വർണം പൂശിയ ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചയാണ് മോഷണമെന്നാണ് സംശയം. പിൻവശത്തെ രണ്ട് ചുമരുകൾ കുത്തി കല്ലുകൾ ഇളക്കിമാറ്റിയാണ് അകത്തുകടന്നത്. ഈ ഭാഗം കാടുമൂടിയ നിലയിലാണ്. ഒരു കടയുടെ മുൻവശത്ത് നിർത്തിയിട്ട ബൈക്കും നഷ്ടപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ രാജീവൻ കടയുടെ ഷട്ടർ തുറന്ന് അകത്തുകടന്നപ്പോഴാണ് മോഷണം അറിയുന്നത്.കൊടുവള്ളി പൊലീസിൽ പരാതി നൽകി.സി.ഐ ചന്ദ്രമോഹൻെറയും എസ്.ഐ സായുജ് കുമാറിൻെറയും നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. കഴിഞ്ഞ ജനുവരി ഒമ്പതിന് കൊടുവള്ളി മാർക്കറ്റ് റോഡിലെ കരുവൻ പൊയിൽ സ്വദേശി മുഹമ്മദിൻെറ ഉടമസ്ഥതയിലുള്ള കീർത്തി ജ്വല്ലറിയുടെ ഷട്ടറിൻെറ രണ്ട് പൂട്ടും തകർത്ത് മോഷണശ്രമം നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story