Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉത്തരേന്ത്യൻ...

ഉത്തരേന്ത്യൻ കരവിരുതുമായി ഗുജറാത്തി മേള

text_fields
bookmark_border
കോഴിക്കോട്​: കോവിഡിനുശേഷം വീണ്ടും ഉത്തരേന്ത്യൻ കരവിരുതുമായി ഗുജറാത്തി മേളയെത്തി. വസ്​ത്രങ്ങളുടെയും മരത്തിലും കല്ലിലും തീർത്ത ഉൽപന്നങ്ങളുടെയും ശേഖരമാണ്​ താജ്​ ഹോട്ടലിനു സമീപത്തെ എലാൻ ഹെറിറ്റേജ്​ ഹാളിൽ ഒരുക്കിയ മേളയിലുള്ളത്​. ഗുജറാത്തിലെ കച്ച്​ മേഖലയിൽനിന്നുള്ള കന്ദ വർക്ക്​, ജെറി വർക്ക്​ ടെക്​സ്​​െറ്റെലുകൾ, ബെഡ്​ഷീറ്റുകൾ, കുഷ്യൻ കവറുകൾ, വാൾ ഹാങ്ങിങ്ങുകൾ, ബനാറസിൽനിന്നുള്ള വിവിധ തരം സിൽക്ക്​ സാരികൾ, കോട്ടൺ സാരികൾ, ഡ്രസ്​ മെറ്റീരിയലുകൾ തുടങ്ങിയവയും പുരുഷന്മാർക്കായി ജയ്​പുരിലെ പരമ്പരാഗത വസ്​ത്രങ്ങളായ ഖാദി, കുർത്ത, പൈജാമ, ഷർട്ടുകൾ എന്നിവയും ആളുകളെ ആകർഷിക്കുന്നതാണ്​. ചുരിദാറുകൾക്ക്​ 600 മുതൽ 1500 വരെയും സാരികൾക്ക്​ 500 മുതൽ 1000 വ​െരയുമാണ്​ വില. പൂജാമുറിയിലേക്കാവശ്യമായ അലങ്കാരങ്ങൾ, മൃഗങ്ങളുടെ രൂപങ്ങൾ, ദൈവങ്ങളുടെ രൂപങ്ങൾ, വീട്ടലങ്കാരങ്ങൾ എന്നിവയും ഉണ്ട്​. കൂടാ​െത ജയ്​പുർ ലാക്ക്​ വളകൾ, വെള്ളി ആഭരണങ്ങൾ, സ്​റ്റോൺ ജ്വല്ലറികൾ എന്നിവയും പ്രദർശനത്തിനുണ്ട്​. ഹാൻറിക്രാഫ്​റ്റ്​ ഉൽപന്നങ്ങൾക്ക്​ 10 ശതമാനവും ഹാൻഡ്​​ലൂം തുണിത്തരങ്ങൾക്ക്​ 20 ശതമാനവും റിബേറ്റ്​ ലഭ്യമാണ്​. ജനുവരി 21ന്​ ആരംഭിച്ച മേള ഫെബ്രുവരി മൂന്നിന്​ സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story