Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2021 5:33 AM IST Updated On
date_range 28 Jan 2021 5:33 AM ISTഅനര്‍ഹമായി നേടിയിട്ടുണ്ടെങ്കില്‍ കണക്കുകള്‍ പുറത്തുവിടണം -എസ്.കെ.എസ്.എസ്.എഫ്
text_fieldsbookmark_border
കോഴിക്കോട്: മുസ്‌ലിം സമുദായം ഏതെങ്കിലും കാര്യത്തില്‍ അനര്‍ഹമായത് നേടിയിട്ടുണ്ടെങ്കില്‍ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍. സമുദായത്തിൻെറ ഉദ്യോഗപ്രാതിനിധ്യവും സ്ഥിതിവിവരക്കണക്കും ഉള്‍പ്പെടുത്തി ധവളപത്രമിറക്കുന്നതിന് സര്‍ക്കാറിനുമേല്‍ പ്രതിപക്ഷം സമ്മർദം ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. കുറ്റ്യാടിയിൽ നടന്ന മനുഷ്യജാലികയില്‍ പ്രമേയപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുസ്‌ലിംകള്‍ സ്‌കോളര്‍ഷിപ്പുകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ ഫണ്ടുകള്‍ വ്യാപകമായി കൈപ്പറ്റിയെന്നാണ് വര്‍ഗീയ ധ്രുവീകരണത്തിന് വേണ്ടിയുള്ള ആരോപണം. ഇത്തരം കുപ്രചരണങ്ങളെ സംഘ്പരിവാര്‍ ഏറ്റുപിടിച്ച് സാമുദായിക ധ്രുവീകരണം നടത്താനാണ് ശ്രമിക്കുന്നത്. ഈ ആരോപണം ഉയര്‍ന്നുവരാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തതില്‍ സംസ്ഥാന സര്‍ക്കാറിൻെറ പങ്ക് വലുതാണ്. സമുദായത്തിന് ഭരണകൂടത്തില്‍നിന്ന് അനര്‍ഹമായി ഒന്നും ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത. അതുകൊണ്ടു തന്നെ ഇത്തരം ആരോപണങ്ങള്‍ തെളിയിക്കപ്പെടേണ്ടതുണ്ട്. ഇതിനായി പ്രത്യേക സമിതിയെ സര്‍ക്കാര്‍ നിയോഗിച്ച് കണക്കുകള്‍ പുറത്തുവിടണം- സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. ആയിരങ്ങള്‍ അണിനിരന്ന റാലി കുളങ്ങരത്താഴ ജുമാ മസ്ജിദ് പരിസരത്തു നിന്നാരംഭിച്ച് സമ്മേളന വേദിയായ തൊട്ടില്‍പ്പാലം റോഡിൽ സമാപിച്ചു. പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ട്രഷറര്‍ ചേലക്കാട് മുഹമ്മദ് മുസ്ലിയാര് അനുഗ്രഹപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story