Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപത്മശ്രീ ഒ.എം....

പത്മശ്രീ ഒ.എം. നമ്പ്യാര്‍ക്ക് അനുമോദന പ്രവാഹം

text_fields
bookmark_border
വടകര: പത്മശ്രീ ബഹുമതി നേടിയ ഒ.എം. നമ്പ്യാരെ തേടി അനുമോദന പ്രവാഹം. കഴിഞ്ഞ കുറച്ചുനാളായി കാലിന് പരിക്കേറ്റതിനാല്‍ മണിയൂരിലെ വീട്ടിൽ കിടപ്പിലാണ് നമ്പ്യാര്‍. പാറക്കല്‍ അബ്​ദുല്ല എം.എല്‍.എ വീട്ടിലെത്തി അനുമോദിച്ചു. മു​േമ്പ കിട്ടേണ്ട അംഗീകാരമാണിതെന്ന് എം.എല്‍.എ പറഞ്ഞു. നമ്പ്യാറില്ലായിരുന്നെങ്കില്‍ പി.ടി. ഉഷ എന്ന വിഖ്യാത കായികതാരത്തെ കിട്ടില്ലായിരുന്നു. ഈ നിമിഷം അഭിമാനത്തി‍​േൻറതാണെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ല കമ്മിറ്റി അംഗം പി.കെ. ദിവാകരനും സഹപ്രവര്‍ത്തകരും നമ്പ്യാരുടെ വീട്ടിലെത്തി. ബി.ജെ.പി ജില്ല പ്രസിഡൻറ്​ അഡ്വ. വി.കെ. സജീവന്‍ നമ്പ്യാരെ പൊന്നാടയണിയിച്ചു. അത്​ലറ്റിക് കോച്ച് ഒ. മാധവന്‍ നമ്പ്യാരുടെ ചികിത്സക്കും വാര്‍ധക്യകാല പരിചരണത്തിനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സജീവന്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story