Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വീകരണം നൽകി

സ്വീകരണം നൽകി

text_fields
bookmark_border
മുക്കം: ഐ.എച്ച്.ആര്‍.ഡി കോളജ് പണിപൂര്‍ത്തീകരിച്ച തോട്ടക്കാടിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാത്തത് തിരുവമ്പാടി എം.എല്‍.എയുടെ ദുര്‍വാശിയും വിദ്യാർഥിവിരുദ്ധ നിലപാടും കാരണമാണെന്ന്​ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻറ്​ സി.കെ. കാസിം പറഞ്ഞു. എം.എസ്.എഫ് കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത്​ അംഗങ്ങള്‍ക്ക് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.പി. നിഷാല്‍ അധ്യക്ഷതവഹിച്ചു. കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ്​ സ്മിത ടീച്ചര്‍, വൈസ് പ്രസിഡൻറ്​ ആമിന എടത്തില്‍, അംഗങ്ങളായ സുനിത രാജന്‍, സത്യന്‍ മുണ്ടയില്‍, ജംഷിദ് ഒളകര, കുഞ്ഞാലി മമ്പാട്ട്, അഷ്‌റഫ് തച്ചാറമ്പത്ത്, ഷാഹിന ടീച്ചര്‍, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്​ അംഗം സൗദ ടീച്ചര്‍ തുടങ്ങിയവരെ ആദരിച്ചു. പഞ്ചായത്ത് മുസ്​ലിം ലീഗ് പ്രസിഡൻറ്​ കെ. കോയ, ജില്ല യൂത്ത് ലീഗ് വൈസ് പ്രസിഡൻറ്​ സലാം തേക്കുംകുറ്റി, സെക്രട്ടറി എം.ടി. സൈദ് ഫസല്‍, യൂനുസ് പുത്തലത്ത്, നിസാം കാരശ്ശേരി, മുനീര്‍ തേക്കുംകുറ്റി, റഉൗഫ് കൊളക്കാടന്‍, കെ.എം.സി.സി പ്രസിഡൻറ്​ എ.കെ. സാദിഖ്, നടുക്കണ്ടി അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story