Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇവിടെ വാക്കുകൾ...

ഇവിടെ വാക്കുകൾ വീർപ്പുമുട്ടുകയാണ്​

text_fields
bookmark_border
പ്രസാധകരെ തേടി 83കാരനായ​ 'ഡിക്​ഷണറി മാൻ' കണ്ണൂർ: 83ാം വയസ്സിലും ത​ൻെറ ചതുർഭാഷ നിഘണ്ടുവിന്​ രണ്ടാം പ്രസാധകരെ തേടുകയാണ്​ തലശ്ശേരി സ്വദേശിയായ ഞാറ്റ്യേല ശ്രീധരൻ. നാലാം ക്ലാസ്​​ വിദ്യാഭ്യാസം മാത്രമുള്ള ശ്രീധരേട്ട​ൻെറ 25 വർഷത്തെ അധ്വാനമാണ്​ നിഘണ്ടുവിലെ ഒരോ പേജുകളിലും. നാലാം ക്ലാസിൽ പഠനം മുടങ്ങിയ ശ്രീധരൻ ബീഡി തെറുപ്പുകാരനായാണ്​ ജീവിതം ആരംഭിച്ചത്​. പാലക്കാട്​ ബീഡി കമ്പനിയിൽ ജോലി ചെയ്യു​േമ്പാഴും ഭാഷമാത്രമായിരുന്നു സ്വപ്​നത്തിൽ നിറയെ. കേരളം, കർണാടകം, തമിഴ്​നാട്​, ആന്ധ്രാപ്രദേശ്​ എന്നിവിടങ്ങളി​െല ഉൾ​ഗ്രാമങ്ങളിലടക്കം ഭാഷയുടെ വകഭേദങ്ങൾ​ തേടി അദ്ദേഹം ജോലിത്തിരക്കിനിടയിലും യാത്രതിരിച്ചു. അങ്ങനെ ഹെർമൻ ഗുണ്ടർട്ടി​ൻെറ മലയാളം നിഘണ്ടുവിന്​ ശേഷം തലശ്ശേരിയിൽ നിന്ന്​ വീണ്ടുമൊരു ഭാഷ നിഘണ്ടു പിറന്നു, ഞാറ്റ്യേല ശ്രീധര​ൻെറ ചതുർഭാഷ നിഘണ്ടു. മലയാളത്തിലെ ഒ​ാരോ വാക്കി​ൻെറയും അർഥവും അതി​ൻെറ വകഭേദങ്ങളും ഇതിന്​ സമാനമായ തെലുങ്ക്​, കന്നഡ, തമിഴ്​ വാക്കുകളുമടങ്ങുന്നതാണ്​ ഇൗ നിഘണ്ടു. നാല് ദ്രാവിഡ ഭാഷകളിൽ വാക്കുകളുടെ അ‍ർഥം കണ്ടെത്താൻ പറ്റുന്ന മറ്റൊരു നിഘണ്ടു വേറെയില്ല. അതാണ്​ ഭാഷാലോകത്ത്​ ശ്രീധരേട്ട​ൻെറ ചതുർഭാഷ നിഘണ്ടു വ്യത്യസ്ത​മാകുന്നതും. നാല് ഭാഷയിലും ആഴത്തിലുള്ള അവഗാഹം നേടിയതിന്​ ശേഷമാണ്​ ചതുർഭാഷ നിഘണ്ടു എന്ന സ്വപ്​നം അദ്ദേഹത്തിന്​ സാക്ഷാത്​കരിക്കാനായത്​. കൂത്തുപറമ്പ്​ ആസ്​ഥനമായുള്ള സീനിയർ സിറ്റിസൻ ഫോറം മുൻകൈയെടുത്താണ്​ ഒന്നാം പതിപ്പ്​ പുറത്തിറക്കിയത്​. അങ്ങനെ 16,000ത്തിനു മുകളിൽ മലയാളം വാക്കുകളുടെ അർഥം കണ്ടുപിടിക്കാൻ അദ്ദേഹം നടത്തിയ ശ്രമം ഒന്നാം പതിപ്പിലൂടെ പുറംലോകമറിഞ്ഞു. ലോക്​ഡൗണിനുശേഷം 2020 നവംബർ ഒന്നിന്​ പുറത്തിറങ്ങിയ ഒന്നാംപതിപ്പ്​ രണ്ടാഴ്​ചക്കകം മുഴുവൻ വിറ്റുതീർന്നു. കേരളത്തിനകത്തും പുറത്തുനിന്നുമായി നിരവധി പേരാണ്​ ഇതി​ൻെറ കോപ്പി അന്വേഷിച്ച്​ ഇപ്പോഴും ശ്രീധരേട്ടനെ തേടിയെത്തുന്നത്​. നിഘണ്ടു ആവശ്യപ്പെട്ട്​ തെലങ്കാനയിൽ നിന്നുവരെ കഴിഞ്ഞ ദിവസം ഫോൺ വിളിയെത്തി. എന്നാൽ, സാമ്പത്തിക-കോവിഡ്​ പ്രതിസന്ധികൾ കാരണം രണ്ടാം​ എഡിഷന്​ പ്രസാധകരെ ലഭ്യമായിട്ടില്ല​. കേരള ഭാഷ ഇൻസ്​റ്റിറ്റ്യൂട്ടിന്,​ ഇൗ ആവശ്യം ഉന്നയിച്ച്​ കത്തെഴുതിയിട്ടുണ്ടെന്നും അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും ശ്രീധരേട്ടൻ പറഞ്ഞു. ​ജോലിക്കിടയിൽ സ്കൂളിൽ പോകാതെ സ്വയം പഠിച്ചാണ് ഇ.എസ്.എൽ.സി പാസായത്. ബീഡിത്തൊഴിലാളിയായി പാലക്കാട് ജോലി ചെയ്യുന്ന കാലത്ത് തമിഴ് പഠിച്ചു. ഈ കാലഘട്ടത്തിൽ പത്രങ്ങളിലൂടെയും ആനുകാലിക പ്രസിദ്ധീകരണ വായനയിലൂടെയും ഭാഷാപഠനം സജീവമാക്കി. വ്യത്യസ്ത ലിപികൾ, ലിപി വിന്യാസം, വ്യാകരണം, പ്രാദേശിക പദപ്രയോഗങ്ങൾ എന്നീ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിലൂടെയാണ്​ അദ്ദേഹം ചതുർഭാഷ നിഘണ്ടു എന്ന ആശയത്തിലെത്തുന്നത്​. 1970ൽ ഇറിഗേഷൻ വകുപ്പിൽ നിയമനം ലഭിച്ചതോടെ ഭാഷാപഠനത്തിന്​ കൂടുതൽ സമയം കണ്ടെത്താൻ ശ്രമിച്ചു. ജോലിക്കിടയിൽ അവധിയെടുത്തും ഇടവേളകളിലുമാണ്​ ആന്ധ്രാപ്രദേശ്​, കർണാടക, തമിഴ്​നാട്​ എന്നിവിടങ്ങളിൽ ദ്രാവിഡ ഭാഷാ പഠനങ്ങൾക്കായി സഞ്ചരിച്ചത്​. ആന്ധ്രയിലെ നെല്ലൂരിൽ പോയാണ്​ തെലുങ്ക് ഭാഷയിൽ കൂടുതൽ പ്രാവീണ്യം നേടിയത്​.1994ൽ സർവിസിൽ നിന്ന് വിരമിച്ചതിനുശേഷം മുഴുവൻ സമയവും ഭാഷാ നിഘണ്ടുവിനായി മാറ്റി വെക്കുകയായിരുന്നു. പി.വി. സനൽ കുമാർ പടം: kng Njattyela Sreedharan - ഞാറ്റ്യേല ശ്രീധരൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story