Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെൺകുട്ടിയുമായി...

പെൺകുട്ടിയുമായി മുങ്ങിയ പരാതിയിൽ ബൈക്ക്​ മോഷണക്കേസ്​ പ്രതി പിടിയിൽ

text_fields
bookmark_border
പെൺകുട്ടിയുമായി മുങ്ങിയ പരാതിയിൽ ബൈക്ക്​ മോഷണക്കേസ്​ പ്രതി പിടിയിൽ കോഴിക്കോട്: പെൺകുട്ടിയുമായി മുങ്ങിയെന്ന പരാതിയിൽ ബൈക്ക്​ മോഷണക്കേസ്​ പ്രതി ബംഗളൂരുവിൽ പിടിയിൽ. കൊയിലാണ്ടി കൊല്ലം കിഴക്കേ വാരിംവീട്ടിൽ ഷാനിതാണ്​ (26) പിടിയിലായത്​. പെൺകുട്ടിയെ കാണാതായ കേസിൽ കുന്ദമംഗലം പൊലീസി​‍ൻെറ അന്വേഷണത്തിനിടെ ബംഗളൂരുവിൽ കുട്ടിക്കൊപ്പം പിടിയിലാവുകയായിരുന്നു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ നമ്പർ തിരഞ്ഞുള്ള അന്വേഷണത്തിലാണ് അറസ്​റ്റ്​. അറസ്​റ്റ്​ രേഖപ്പെടുത്തിയ ഇയാളെ കുന്ദമംഗലം കോടതിയിൽ ഹാജരാക്കി. മെഡിക്കൽ കോളജ് പൊലീസ്​ സ്‌റ്റേഷൻ പരിധിയിൽ മോഷണം പോയ ബൈക്ക്​ നഗരത്തിലും മറ്റും ഓടുന്നുവെന്ന വിവരത്തി​‍ൻെറ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കിയിരുന്നു. കുന്ദമംഗലം പൊലീസ് സ്‌റ്റേഷൻ പരിധിയിൽനിന്ന് പെൺകുട്ടിയുമൊത്ത് കാണാതായ കേസിലെ​ പ്രതിക്കും യുവാവിനും സാമ്യമുണ്ടെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടെത്തി. കുന്ദമംഗലം പൊലീസ് സ്‌റ്റേഷൻ പ്രിൻസിപ്പൽ എസ്.ഐ ശ്രീജിത്തും മെഡിക്കൽ കോളജ് സ്‌റ്റേഷൻ പ്രിൻസിപ്പൽ എസ്.ഐ ടി.വി. ധനഞ്ജയദാസും നോർത്ത് എ.സി അഷ്‌റഫി​‍ൻെറ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ ബംഗളൂരുവിൽ കണ്ടെത്തുകയായിരുന്നു. കുന്ദമംഗലം കോടതി പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടു. അവിടെ​െവച്ച്​ പ്രതിയെ മെഡിക്കൽ കോളജ് പൊലീസ്​ കസ്​റ്റഡിയിലെടുത്തു. മെഡിക്കൽ കോളജ് സ്‌റ്റേഷനിലെ സീനിയർ സി.പി.ഒമാരായ മധു, ഷിജീഷ്, പ്രമോദ്, സി.പി.ഒമാരായ രജീഷ്, സുധീഷ് എന്നിവരും അന്വേഷണത്തിൽ പ​െങ്കടുത്തു. പടം accused
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story