Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:32 AM IST Updated On
date_range 9 Jan 2021 5:32 AM ISTകുറൂളി താഴം വയലിൽ മലിനജലം ഒഴുക്കി
text_fieldsbookmark_border
കുറൂളി താഴം വയലിൽ മലിനജലം ഒഴുക്കി നന്മണ്ട: ഇടവേളക്ക് ശേഷം കുറൂളി താഴം - ചെറുവോട്ട് ഇറക്കം വയലിൽ സെപ്റ്റിക് ടാങ്കിലെ മലിനജലം ടാങ്കർ ലോറിയിൽ കൊണ്ടുവന്ന് തള്ളി. കഴിഞ്ഞ ദിവസം രാത്രിയുടെ മറവിലാണ് ഈ സാമൂഹിക വിരുദ്ധ പ്രവർത്തനം നടന്നതെന്ന് പരിസരവാസികൾ പറയുന്നു. മാലിന്യം തള്ളിയ വയലിൽ നിന്നും അടുത്താണ് പറയരുകുന്നത്ത് കുടിവെള്ള പദ്ധതിയുടെ കിണർ. നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതിയാണിത്. വയലിൽ തള്ളിയ മലിനജലം കിണറിലേക്ക് ഊർന്നിറങ്ങുമോ എന്ന ആശങ്കയും വീട്ടുകാർക്കുണ്ട്. നാട്ടുകാർ പഞ്ചായത്ത് അംഗം ബിനീഷ് ഏറാഞ്ചേരിയെ വിവരം അറിയിച്ചതിനെ തുടർന്ന് മാലിന്യം തള്ളിയ സ്ഥലത്ത് ക്ലോറിനേഷൻ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story