Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:32 AM IST Updated On
date_range 9 Jan 2021 5:32 AM ISTദുരൂഹ സാഹചര്യത്തിൽ യുവാവ് വീട്ടിനകത്ത് മരിച്ചനിലയിൽ
text_fieldsbookmark_border
ദുരൂഹ സാഹചര്യത്തിൽ യുവാവ് വീട്ടിനകത്ത് മരിച്ചനിലയിൽ പന്തീരാങ്കാവ്: തനിച്ച് താമസിക്കുന്ന യുവാവിനെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. മൃതദേഹത്തിനരികെ രക്തപ്പാടുകളും പട്ടികക്കഷണവും കണ്ടെത്തിയത് മരണത്തിൽ സംശയമുയർത്തുന്നു. പന്തീരാങ്കാവ് ജ്യോതി സ്റ്റോപ്പിന് സമീപം എടക്കണ്ടി മോഹനൻ- ഗീത ദമ്പതികളുടെ മകൻ തിരുനെല്ലിപറമ്പ് വിപിനെയാണ് (34) വെള്ളിയാഴ്ച വൈകീട്ട് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി ഇവിടെനിന്ന് ബഹളം കേട്ടിരുന്നതായി നാട്ടുകാർ പറയുന്നു. പുലർച്ചയോടെ വീട്ടിനകത്തുനിന്ന് കരച്ചിലും കേട്ടിരുന്നു. സ്ഥിരമായി ഇവിടെ മദ്യപർ താവളമടിക്കാറുണ്ടത്രേ. രണ്ടാഴ്ച മുമ്പ് ബഹളത്തെ തുടർന്ന് പൊലീസ് യുവാക്കളെ വിരട്ടിയോടിച്ചിരുന്നു. വീട്ടിൽ വിപിൻ ഒറ്റക്കാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച വൈകീട്ടും യുവാവിനെ പുറത്ത് കാണാതിരുന്നതോടെ െറസിഡൻസ് ഭാരവാഹികൾ പരിശോധിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. വ്യാഴാഴ്ച രാത്രിയിൽ ഇയാളോടൊപ്പമുണ്ടായിരുന്ന ആളെ പന്തീരാങ്കാവ് പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. മൃതദേഹം രാത്രി മെഡിക്കൽ കോളജിലേക്ക് മാറ്റി. കൂലിപ്പണിക്കാരനായിരുന്നു. മജീദ് പയ്യോളി: ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിന് സമീപം കുഴിച്ചാലിൽ മജീദ് (68) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: കെ.സി. സിദ്ദീഖ് (പയ്യോളി മുനിസിപ്പൽ യൂത്ത് ലീഗ് സെക്രട്ടറി), നൗഷാദ് (സലാല), പരേതനായ അയ്യൂബ്. മരുമക്കൾ: സഫിയ, സഫറീന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story